റിയാദ്: (www.kvartha.com) തിരുവനന്തപുരം സ്വദേശി റിയാദിലെ മാന്‍ഹോളില്‍ മരിച്ച നിലയില്‍. വട്ടിയൂര്‍ക്കാവ് പ്ലാവര്‍ത്തല പുത്തന്‍വീട്ടില്‍ രാജേഷ് കുമാറിനെ (35) ആണ് റിയാദിലെ മാന്‍ഹോളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടാങ്കര്‍ ലോറി ഡ്രൈവറായിരുന്ന രാജേഷ് മാന്‍ഹോളിലേക്കു വീണ പൈപ് എടുക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതാകാമെന്നാണ് സൂചന.
മൊബൈല്‍ ഫോണും വാചും പുറത്തു അഴിച്ചുവച്ചിരുന്നു. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ശശീന്ദ്രന്‍ നായരുടെയും ഉഷാകുമാരിയുടെയും മകനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Vattiyoorkavu native found dead in Riyadh manhole, Riyadh, News, Dead Body, Malayalee, Hospital, Gulf, World.