Follow KVARTHA on Google news Follow Us!
ad

Accident | വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയ 20 കാരിക്ക് ഗുരുതര പരുക്ക്; റെയില്‍വെ പൊലീസ് അന്വേഷണം തുടങ്ങി

Varkala: 20 year old girl fell down from moving train#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) ആലപ്പുഴ സ്വദേശിയായ 20 കാരിയെ വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തി. ആലപ്പുഴ പള്ളിപ്പുറം സ്വദേശിനിയായ പരവംവേലിയില്‍ ഷിജിയുടെ മകള്‍ സൂര്യമോള്‍ പി എസിനെയാണ് ഗുരുതര പരുക്കുകളോടെ ഇടവ റെയില്‍വേ സ്റ്റേഷന് സമീപം കണ്ടെത്തിയത്. 

രാവിലെ 8:50ന് തിരുവനന്തപുരത്തേക്ക് പോയ ഇന്റര്‍ സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് പെണ്‍കുട്ടി വീണതെന്നാണ് വിവരം. ട്രാകില്‍ വീണ് കിടന്ന നിലയിലായിരുന്ന കുട്ടിയെ പ്രദേശവാസികളാണ് വര്‍ക്കല താലൂക് ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സൂര്യയെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

News,Kerala,State,Thiruvananthapuram,Train,Train Accident,Accident, Injured,Local-News,Railway,Railway Track, Varkala: 20 year old girl fell down from moving train


യുവതിയുടെ നില അതീവ ഗുരുതരമല്ലെന്ന് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. യുവതിയുടെ ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വച്ചാണ് ആളെ തിരിച്ചറിഞ്ഞത്. എങ്ങിനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. റെയില്‍വെ പൊലീസ് അന്വേഷണം തുടങ്ങി.

Keywords: News,Kerala,State,Thiruvananthapuram,Train,Train Accident,Accident, Injured,Local-News,Railway,Railway Track, Varkala: 20 year old girl fell down from moving train

Post a Comment