Follow KVARTHA on Google news Follow Us!
ad

Criticized | ശബരിമല തീര്‍ഥാടന മുന്നൊരുക്കത്തില്‍ സര്‍കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Sabarimala,Sabarimala Temple,Criticism,Pinarayi-Vijayan,CPM,Kerala,
തിരുവനന്തപുരം: (www.kvartha.com) ശബരിമല തീര്‍ഥാടന മുന്നൊരുക്കത്തില്‍ സര്‍കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോവിഡിന് ശേഷമുള്ള സമയത്ത് തീര്‍ഥാടകരുടെ ബാഹുല്യം കൂടുമെന്ന് സര്‍കാരിനും ദേവസ്വം ബോര്‍ഡിനും തിരിച്ചറിയാന്‍ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

V D Satheesan Criticized Pinarayi Govt, Thiruvananthapuram, News, Politics, Sabarimala, Sabarimala Temple, Criticism, Pinarayi-Vijayan, CPM, Kerala

ഇക്കാര്യങ്ങള്‍ പ്രതിപക്ഷം പല തവണ ചൂണ്ടിക്കാട്ടിയിട്ടും സര്‍കാര്‍ അലംഭാവം കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ശബരിമല സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീര്‍ഥാടനകാലം കഴിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം നല്‍കണം. ഇത്തവണത്തെ ശബരിമല തീര്‍ഥാടനത്തില്‍ സര്‍കാര്‍ നേരിട്ട് ഇടപെട്ടിട്ടില്ല. തീര്‍ഥാടകരുടെയും ഭക്തജനങ്ങളുടെയും ആശങ്ക സര്‍കാര്‍ അടിയന്തരമായി പരിഹരിക്കണമെന്നും സതീശന്‍ പറഞ്ഞു.

Keywords: V D Satheesan Criticized Pinarayi Govt, Thiruvananthapuram, News, Politics, Sabarimala, Sabarimala Temple, Criticism, Pinarayi-Vijayan, CPM, Kerala.

Post a Comment