Follow KVARTHA on Google news Follow Us!
ad

Punishment | റെയില്‍വേ പ്ലാറ്റ്ഫോമില്‍ അടിവസ്ത്രം മാത്രം ധരിച്ച് നടന്ന സ്റ്റേഷന്‍ ഓഫീസറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍; പിന്നീട് സംഭവിച്ചത്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,News,Railway,Social Media,Punishment,Transfer,Controversy,Video,National,
പിലിബിത്: (www.kvartha.com) റെയില്‍വേ പ്ലാറ്റ്ഫോമില്‍ അടിവസ്ത്രം മാത്രം ധരിച്ച് നടന്ന സ്റ്റേഷന്‍ ഓഫീസറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പിന്നാലെ അയോധ്യയിലേക്ക് സ്ഥലംമാറ്റം. ഉത്തര്‍പ്രദേശിലെ പിലിബിതിലെ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ കഴിഞ്ഞദിവസമാണ് സംഭവം. സൂര്യ പ്രകാശ് എന്ന സ്റ്റേഷന്‍ ഓഫീസറാണ് അടിവസ്ത്രം മാത്രമിട്ട് പ്ലാറ്റ്ഫോമില്‍ റോന്ത് ചുറ്റിയത്.

Uttar Pradesh: Station Officer Caught Roaming on Railway Platform in Underwear, Probe Ordered, Watch Video, News, Railway, Social Media, Punishment, Transfer, Controversy, Video, National.

2021ല്‍ ജനതാദള്‍ എംഎല്‍എ നരേന്ദ്ര കുമാര്‍ നീരജ് ട്രെയിനിനുള്ളില്‍ അടിവസ്ത്രവും ബനിയനും മാത്രം ധരിച്ചു നടന്ന സംഭവം ഏറെ വിവാദമായിരുന്നു. എസി ഫസ്റ്റ് ക്ലാസ് കംപാര്‍ട്‌മെന്റിലായിരുന്നു അന്നത്തെ സംഭവം.

ഡെല്‍ഹിയിലേക്ക് പോവുകയായിരുന്ന പട്‌ന- ഡെല്‍ഹി തേജസ് രാജധാനി എക്‌സ്പ്രസില്‍ സ്ത്രീകളും കുട്ടികളുമുള്ള കംപാര്‍ട്‌മെന്റിലായിരുന്നു അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ടുള്ള എം എല്‍ എയുടെ നടത്തം. ട്രെയിന്‍ ബക്‌സറില്‍ എത്തിയപ്പോഴായിരുന്നു എം എല്‍ എ പിടിക്കപ്പെട്ടത്. സഹയാത്രികര്‍ വിലക്കിയെങ്കിലും എം എല്‍ എ ഇത് പരിഗണിക്കാതെ നടത്തം തുടരുകയായിരുന്നു.

Keywords: Uttar Pradesh: Station Officer Caught Roaming on Railway Platform in Underwear, Probe Ordered, Watch Video, News, Railway, Social Media, Punishment, Transfer, Controversy, Video, National.

Post a Comment