വിവാഹത്തില്‍ പങ്കെടുത്ത് അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമല്ല, ഒരു അതുല്യമായ സമ്മാനം ആവശ്യപ്പെടുകയും ചെയ്തു. അബൂബക്കര്‍പൂര്‍ പ്രദേശത്തെ നുകുഷ് ഫാത്വിമ താമസിക്കുന്ന സ്ഥലത്ത് 250 മീറ്ററോളം വരുന്ന റോഡ് കഴിഞ്ഞ 25 വര്‍ഷമായി വളരെ മോശമാണ്. റോഡില്‍ നിരവധി കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇവിടെയുള്ളവര്‍ക്ക് കാല്‍നടയാത്രപോലും ദുഷ്‌കരമായിരുന്നു. റോഡില്‍ അപകടങ്ങള്‍ പതിവായിരുന്നു. വീട്ടുകാരും പ്രദേശവാസികളും പലതവണ ഉദ്യോഗസ്ഥര്‍ക്കും നേതാക്കളോടും പരാതിപ്പെട്ടെങ്കിലും റോഡ് നന്നാക്കിയില്ല. മുഖ്യമന്ത്രി യോഗിക്ക് വിവാഹ കാര്‍ഡ് സഹിതം അയച്ച കത്തില്‍ നുകുഷ് തനിക്ക് വിവാഹ സമ്മാനമായി റോഡ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
റോഡിന്റെ ശോച്യാവസ്ഥ കാരണം വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുമെന്ന് യുവതി വ്യക്തമാക്കുകയും ചെയ്തു. വിവാഹ കാര്‍ഡിനൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനയച്ച കത്തും നുകൂഷ് ട്വീറ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് നുകൂഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു ഫോണ്‍ വന്നു. ഉദ്യോഗസ്ഥ സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഉടന്‍ തന്നെ സ്ഥലം പരിശോധിച്ച് രാത്രി തന്നെ റോഡ് നന്നാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് തങ്ങള്‍ തിടുക്കപ്പെട്ട് ഈ പ്രവൃത്തി ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷമായി തകര്‍ന്ന റോഡാണ് വെറും 25 മണിക്കൂര്‍ കൊണ്ടാണ് പുനര്‍ നിര്‍മിച്ചത്. റോഡ് നിര്‍മാണത്തോടൊപ്പം വീടിന് സമീപത്തെ മാലിന്യക്കൂമ്പാരവും സര്‍ക്കാര്‍ ജീവനക്കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കി. കേവലം രണ്ടു ദിവസം കൊണ്ട് ആ പ്രദേശത്തിന്റെ ആകെ ചിത്രം ആകെ മാറി.
Keywords: Latest-News, National, Top-Headlines, Uttar Pradesh, Yogi Adityanath, Chief Minister, Wedding, Marriage, Muslim, Uttar Pradesh CM Yogi Adityanath's 'wedding Gift' To Nukush Fatima.
< !- START disable copy paste -->