Follow KVARTHA on Google news Follow Us!
ad

Bizarre | 'ഉച്ചഭക്ഷണത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ നല്‍കിയത് മന്ത്രവാദിയുടെ ചികിത്സ'; നോടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമീഷന്‍

UP School Calls Occultist To Treat Girl Students, Gets Human Rights Notice#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലക്‌നൗ: (www.kvartha.com) ഉച്ചഭക്ഷണത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍
മന്ത്രവാദിയുടെ ചികിത്സ നല്‍കിയതായി റിപോര്‍ട്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ അരങ്ങേറിയ വിചിത്രമായ സംഭവമാണ് പുറത്തുവന്നത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ യുപി സര്‍കാരിന് നോടീസ് അയച്ചു.

ഡിസംബര്‍ 21 ന് സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 15 ഓളം വിദ്യാര്‍ഥിനികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനികളെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം സ്‌കൂള്‍ മാനേജ്മെന്റ് തന്ത്രിയെ വിളിച്ച് ചികിത്സിക്കുകയായിരുന്നുവെന്നാണ് ആരോപണം. പെണ്‍കുട്ടികളെ മന്ത്രവാദി ബ്ലാക് മെയില്‍ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തു വരുകയും ചെയ്തു.

News,National,India,Uttar Pradesh,Lucknow,Students,Food,Notice,Local-News, UP School Calls Occultist To Treat Girl Students, Gets Human Rights Notice


പിന്നാലെ പൊലീസ് ഇടപെട്ട് വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ എത്തിച്ചതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്യുന്നു. മാധ്യമ വാര്‍ത്തയ്ക്ക് പിന്നാലെ ദേശീയ മനുഷ്യാവകാശ കമീഷന്‍ ഇടപെടുകയായിരുന്നു. 

കമീഷന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രടറിക്ക് നോടീസ് നല്‍കുകയും നാലാഴ്ചയ്ക്കകം വിശദമായ റിപോര്‍ട് തേടുകയും ചെയ്തിട്ടുണ്ട്. റിപോര്‍ടുകളിലെ ഉള്ളടക്കം ശരിയാണെങ്കില്‍ ഇരയായ വിദ്യാര്‍ഥികള്‍ നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് കമീഷന്റെ നിരീക്ഷണം. ഭാവിയില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമീഷന്‍ നോടീസില്‍ അറിയിച്ചു.

Keywords: News,National,India,Uttar Pradesh,Lucknow,Students,Food,Notice,Local-News, UP School Calls Occultist To Treat Girl Students, Gets Human Rights Notice

Post a Comment