Complaint | 'സ്‌കൂള്‍ വിദ്യാര്‍ഥിനി എസ്‌ഐക്കൊപ്പം ഒളിച്ചോടി'; സുഖമില്ലെന്ന കാരണം പറഞ്ഞ് മെഡികല്‍ ലീവിലായിരുന്ന പൊലീസുകാരന്‍ മുങ്ങിയതാണെന്ന് അറിഞ്ഞത് പെണ്‍കുട്ടിയുടെ പിതാവ് കരഞ്ഞുകൊണ്ട് പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍
Dec 29, 2022, 18:39 IST
ലക്‌നൗ: (www.kvartha.com) സ്‌കൂള്‍ വിദ്യാര്‍ഥിനി സ്റ്റേഷന്‍ പരിധിയിലെ സബ് ഇന്‍സ്പെക്ടര്‍ക്കൊപ്പം ഒളിച്ചോടിയതായി പിതാവിന്റെ പരാതി. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ പാലിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജോഗേന്ദ്ര സിംഗിനെതിരെയാണ് പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയെന്ന പരാതി ഉയര്‍ന്നത്. തന്റെ സ്‌കൂള്‍ തന്റെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകള്‍ എസ്‌ഐക്കൊപ്പം ഒളിച്ചോടി പോയെന്നായിരുന്നു പിതാവിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.
പാലിയ സ്റ്റേഷന്‍ പരിധിയില്‍പെടുന്ന ചെറുകിട കച്ചവടക്കാരനാണ് വിങ്ങിപ്പൊട്ടിക്കൊണ്ട് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. സമീപത്തുള്ള ഒരു ഹൈസ്‌കൂളില്‍ പഠിക്കുകയാണ് തന്റെ മകളെന്ന് പരാതിയില്‍ പറയുന്നു. കുറച്ചു കാലമായി മകളും സബ് ഇന്‍സ്പെക്ടറും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. പലയിടത്തു വെച്ചും ഇവരെ കണ്ടിരുന്നതായി പലരും പറഞ്ഞ് അറിയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പരാതി കേട്ടതോടെ കൂടിയിരുന്ന പൊലീസുകാരും ഞെട്ടി. കാരണം, പരാതിയില്‍ പരാമര്‍ശിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ രണ്ടു മൂന്ന് ദിവസമായി സ്റ്റേഷനില്‍ എത്തിയിട്ടില്ലായിരുന്നു. സുഖമില്ല എന്ന കാരണം പറഞ്ഞ് മെഡികല്‍ ലീവിലായിരുന്നു അയാള്‍. അയാള്‍ക്ക് സുഖമില്ലാതായി എന്നു തന്നെയാണ് പൊലീസുകാരും കരുതിയിരുന്നത്. അപ്പോഴാണ്, സമീപത്തെ ഒരു ഹൈസ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കൊപ്പം ഒളിച്ചോടിയിരിക്കുകയാണ് പൊലീസുകാരും ഉന്നത ഉദ്യോഗസ്ഥരും അറിഞ്ഞത്.
അവര്‍ വിളിച്ചു നോക്കിയപ്പോള്‍ എസ് ഐ യെ കിട്ടിയില്ലെന്നും ഫോണ്‍ സ്വിച്ഡ് ഓഫ് ആയിരുന്നുവെന്നുമാണ് റിപോര്‍ട്. എന്തായാലും ഇയാള്‍ക്കെതിരെ ഉടനടി അന്വേഷണം നടത്താനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News,National,India,Lucknow,Uttar Pradesh,Complaint,Local-News,police-station,Student,Police men, UP Police officer elopes with school student in Lakhimpur Kheri
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.