Follow KVARTHA on Google news Follow Us!
ad

Dowry | ആശീര്‍വാദം മാത്രം മതി; സ്ത്രീധനമായി ലഭിച്ച 11 ലക്ഷം രൂപയും ആഭരണങ്ങളും വിവാഹവേദിയില്‍ വച്ച് വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി വരന്‍

UP bridegroom returns Rs 11 lakh cash dowry to parents-in-law, receives praise for gesture#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഉസാഫര്‍നഗര്‍: (www.kvartha.com) വെള്ളിയാഴ്ച ടിറ്റാവി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലഖന്‍ ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങിലെ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയാവുന്നു. സ്ത്രീധനമായി ലഭിച്ച 11 ലക്ഷം രൂപയും ആഭരണങ്ങളും വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി മാതൃകയായ വരന്റെ വാര്‍ത്തയാണ് ഹൃദയം കവരുന്നത്. വിവാഹവേദിയില്‍ വച്ച് സ്ത്രീധനം വധുവിന്റെ പിതാവിന് തിരിച്ചുനല്‍കിയാണ് വരന്‍ താരമായതെന്ന് വാര്‍ത്ത ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്യുന്നു.

രൂപയും ആഭരണങ്ങളും തിരികെ നല്‍കിയ വരന്‍, പകരം ഇവരില്‍ നിന്നും ഒരു രൂപ 'ഷാഗുണ്‍' ആയി വാങ്ങുകയും ചെയ്തു. വിവാഹിതരായ വരന്‍ സൗരഭ് ചൗഹാന്‍ റവന്യൂ ഉദ്യോഗസ്ഥനും വധു പ്രിന്‍സി വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ മകളുമാണ്.

News,National,India,Uttar Pradesh,Marriage,Dowry,Local-News,police-station, UP bridegroom returns Rs 11 lakh cash dowry to parents-in-law, receives praise for gesture


ചൗഹാന്റെ പ്രവര്‍ത്തി ഏറെ സന്തോഷത്തോടെയാണ് ഗ്രാമവാസികള്‍ സ്വാഗതം ചെയ്തത്. സൗരഭ് ചൗഹാന്റെ പ്രവര്‍ത്തി മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്ന് ഗ്രാമവാസിയായ അമര്‍പാല്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപോര്‍ട് ചെയ്തു. സ്ത്രീധനത്തിനെതിരായ മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി ഇത് മാറുമെന്ന് കിസാന്‍ മസ്ദൂര്‍ സംഗതന്‍ ദേശീയ പ്രസിഡന്റ് താക്കൂര്‍ പുരണ്‍ സിംഗ് പിടിഐയോട് പറഞ്ഞു.

Keywords: News,National,India,Uttar Pradesh,Marriage,Dowry,Local-News,police-station, UP bridegroom returns Rs 11 lakh cash dowry to parents-in-law, receives praise for gesture

Post a Comment