ഹൈദരാബാദ്: (www.kvartha.com) വിദേശ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു. പീഡനം സംബന്ധിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രൊഫസര്‍ രവി രഞ്ജനെ സസ്‌പെന്‍ഡ് ചെയ്തത്.
'ഗചിബൗളി പൊലീസ് സ്റ്റേഷന്റെ അന്വേഷണത്തിലുള്ള ക്രിമിനല്‍ പരാതിയുടെ അടിസ്ഥാനത്തില്‍, പ്രൊഫ. രവി രഞ്ജനെ ഉടനടി പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ സസ്‌പെന്‍ഡ് ചെയ്തു,' എന്ന് യൂനിവേഴ്‌സിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ഹിന്ദി ഡിപാര്‍ട്മെന്റ് പ്രൊഫസര്‍ വെള്ളിയാഴ്ചയാണ് തായ്ലന്‍ഡ് സ്വദേശിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. വിഷയത്തില്‍ യു ഒ എച് കാംപസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രൊഫസറെ സസ്പെന്‍ഡ് ചെയ്ത് വിദ്യാര്‍ഥിനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ പ്രധാന ഗേറ്റിന് മുന്നില്‍ തടിച്ചുകൂടുകയായിരുന്നു.
പെണ്‍കുട്ടി പീഡനം സംബന്ധിച്ച് കാംപസിന് സമീപമുള്ള ഗചിബൗളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അധ്യാപകനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: UoH suspends Professor over allegations of molesting foreign student, Hyderabad, News, Police, Molestation, Complaint, Teacher, Suspension, National.