SWISS-TOWER 24/07/2023

Controversy | യുക്രൈന്‍ എംബസികളിലേക്ക് മൃഗങ്ങളുടെ കണ്ണുകള്‍ അടങ്ങിയ ദുരൂഹ പാഴ്‌സലുകള്‍ എത്തിയതായി റിപോര്‍ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മാഡ്രിഡ്: (www.kvartha.com) യൂറോപിലെ നിരവധി യുക്രൈന്‍ എംബസികളിലേക്ക് മൃഗങ്ങളുടെ കണ്ണുകള്‍ അടങ്ങിയ ദുരൂഹ പാഴ്‌സലുകള്‍ എത്തിയതായി റിപോര്‍ട്. മാഡ്രിഡിലെ യുക്രൈന്‍ എംബസിയിലേക്ക് വെള്ളിയാഴ്ചയാണ് മൃഗങ്ങളുടെ കണ്ണുകള്‍ അടങ്ങിയ ഒരു പാഴ്‌സല്‍ ലഭിച്ചതെന്നാണ് വിവരം. യൂറോപിലുടനീളമുള്ള എംബസികളില്‍ ലഭിച്ചതിന് സമാനമായതാണ് ഇതും എന്ന് സ്‌പെയിനിലെ യുക്രൈന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
Aster mims 04/11/2022

യുക്രൈന്‍ എംബസികള്‍ക്ക് കത്ത് ബോംബുകളോ വ്യാജ ബോംബ് കത്തുകളോ പശുക്കളുടെയും പന്നികളുടെയും കണ്ണുകള്‍ പോലുള്ള മൃഗങ്ങളുടെ ഭാഗങ്ങള്‍ അടങ്ങിയ കത്തുകളോ ലഭിച്ച 17 കേസുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതുവരെ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ആഴ്ച ആദ്യം കത്ത് ബോംബുകളും ലഭിച്ചതായി ദി ഗാര്‍ഡിയന്‍ റിപോര്‍ട് ചെയ്തു. 

പ്രത്യേക നിറവും മണവുമുള്ള ദ്രാവകത്തില്‍ കുതിര്‍ത്ത പാഴ്‌സലുകള്‍ ഹംഗറി, നെതര്‍ലാന്‍ഡ്സ്, പോളന്‍ഡ്, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലെ എംബസികളിലേക്കും നേപിള്‍സിലെയും ക്രാകോവിലെയും ജെനറല്‍ കോണ്‍സുലേറ്റുകളിലേക്കും ബ്രണോയിലെ കോണ്‍സുലേറ്റിലേക്കും ലഭിച്ചിട്ടുണ്ടെന്ന് യുക്രൈന്‍ വിദേശകാര്യ വക്താവ് പറഞ്ഞതായി റോയിടേഴ്‌സ് റിപോര്‍ട് ചെയ്തു.

Controversy | യുക്രൈന്‍ എംബസികളിലേക്ക് മൃഗങ്ങളുടെ കണ്ണുകള്‍ അടങ്ങിയ ദുരൂഹ പാഴ്‌സലുകള്‍ എത്തിയതായി റിപോര്‍ട്


വതികാനിലെ യുക്രൈന്‍ അംബാസഡറുടെ വസതിയുടെ പ്രവേശന കവാടം തകര്‍ത്തതായും കസാകിസ്താനിലെ എംബസിയെക്കുറിച്ച് തെറ്റായ ബോംബ് ഭീഷണി ലഭിച്ചതായും യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാഡ്രിഡിലെ യുക്രൈന്‍ എംബസി, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, മാഡ്രിഡിലെ യുഎസ് എംബസി എന്നിവയുള്‍പെടെ സ്പെയിനിലെ വിലാസങ്ങളിലേക്ക് കഴിഞ്ഞ ആഴ്ച ആറ് കത്ത് ബോംബുകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ സ്‌പെയിന്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

സംഭവത്തില്‍ വെള്ളിയാഴ്ച പൊലീസ് സ്പാനിഷ് തലസ്ഥാനത്തെ എംബസി പരിസരം വളയുകയും നായ്ക്കളെ ഉപയോഗിച്ച് പ്രദേശത്ത് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ എന്ത് സന്ദേശമാണ് ലഭിക്കുന്നതെന്ന് പഠിച്ചുവരികയാണെന്നും വിദേശകാര്യ വക്താവ്  നിക്കോലെങ്കോ ഫേസ്ബുകില്‍ ഒരു പ്രസ്താവനയില്‍ കുറിച്ചു. വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ, ബന്ധപ്പെട്ട എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കനത്ത സുരക്ഷ ഏര്‍പെടുത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. 
 
Keywords:  News,World,international,Ukraine,Top-Headlines,Trending,Report, security, Europe,Facebook, Ukrainian embassies receive packages containing animal eyes, letter bombs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia