UAE visit visa | പ്രവാസികള്‍ ശ്രദ്ധിക്കുക: 'രാജ്യത്ത് നിന്ന് പുറത്തുപോകാതെ സന്ദര്‍ശന വിസ നീട്ടുന്നത് യുഎഇ നിര്‍ത്തിവച്ചു'; അറിയിപ്പുമായി ട്രാവല്‍ ഏജന്റുമാര്‍

 


ദുബൈ: (www.kvartha.com) രാജ്യത്ത് നിന്ന് പുറത്തുപോകാതെ സന്ദര്‍ശന വിസ (Visit Visa) നീട്ടുന്നത് യുഎഇ നിര്‍ത്തിവച്ചതായി ദുബൈ, അബുദബി എന്നിവിടങ്ങളിലെ ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു. രാജ്യത്ത് നിന്ന് പുറത്തുപോകാതെ തന്നെ വിസിറ്റ് വിസ നീട്ടുന്നത് നിര്‍ത്തിയതായി ഇമിഗ്രേഷന്‍ അധികൃതര്‍ തങ്ങളെ അറിയിച്ചതായി ദുബൈ, അബുദബി ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്റുമാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപോര്‍ട് ചെയ്തു.
     
UAE visit visa | പ്രവാസികള്‍ ശ്രദ്ധിക്കുക: 'രാജ്യത്ത് നിന്ന് പുറത്തുപോകാതെ സന്ദര്‍ശന വിസ നീട്ടുന്നത് യുഎഇ നിര്‍ത്തിവച്ചു'; അറിയിപ്പുമായി ട്രാവല്‍ ഏജന്റുമാര്‍

നേരത്തെ യുഎഇ സന്ദര്‍ശകര്‍ക്ക് വിസിറ്റ് വിസ നീട്ടുന്നതിന് രാജ്യത്തിന് പുറത്തേക്ക് പോകേണ്ട ആവശ്യം ഇല്ലായിരുന്നു. കോവിഡ് -19 മഹാമാരിയെ തുടര്‍ന്നാണ് ഇളവുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇളവ് പിന്‍വലിച്ചതായി ഇമിഗ്രേഷന്‍ വകുപ്പില്‍ നിന്ന് അറിയിച്ചുവെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്.

ദുബൈയിലെ ചില ട്രാവല്‍ ഏജന്റുമാര്‍ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. അതേസമയം അപേക്ഷകള്‍ നിരസിക്കപ്പെടുന്നുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം യുഎഇയില്‍ 90 ദിവസത്തെ സന്ദര്‍ശക വിസ പൂര്‍ണമായും നിര്‍ത്തി 60 ദിവസമായി കുറച്ചിരുന്നു.

Keywords:  Latest-News, World, Top-Headlines, Dubai, Gulf, United Arab Emirates, UAE, Visa, Visit, Travel, UAE: No visit visa extension without exiting the country, say travel agents.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia