ദുബൈ: (www.kvartha.com) യുഎഇ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് അടുത്ത വര്‍ഷം ആദ്യത്തില്‍ നടപ്പിലാക്കും. യുഎഇയിലെ വടക്കൻ എമിറേറ്റുകളില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് 2023 ന്റെ ആദ്യ ത്തില്‍ നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. നിലവില്‍ അബുദബിയിലും ദുബൈയിലും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. അബുദബിയില്‍, അവരുടെ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് തൊഴിലുടമകള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ഉത്തരവാദിത്തമുണ്ട്.
വർഷങ്ങൾക്കു മുമ്പെ അവിടങ്ങളിൽ അവിടെ ഈ നിയമം നടപ്പിലാക്കിയിരുന്നു. ദുബൈയില്‍, തൊഴിലുടമകള്‍ അവരുടെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കേണ്ടതുണ്ട്. സ്‌പോണ്‍സര്‍മാര്‍ക്ക് അവരുടെ താമസക്കാരായ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എന്നാല്‍ ഇതുവരെ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.
Keywords: UAE: Mandatory health insurance to be rolled out from Q1 next year, International, News,Top-Headlines,Latest-News,Dubai,Gulf,Health,Insurance, Report: Qasim Moh'd Udumbunthala.