Follow KVARTHA on Google news Follow Us!
ad

Arrested | 'ഓടോറിക്ഷ യാത്രക്കാരായി ചമഞ്ഞ് സ്ത്രീകളുടെ മാല മോഷണം'; സഹോദരിമാര്‍ അറസ്റ്റില്‍

Two women arrested for chain snatching #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ വിവിധയിടങ്ങളില്‍ ഓടോറിക്ഷ യാത്രക്കാരായി ചമഞ്ഞ് സ്ത്രീകളുടെ മാലകവരുന്ന സംഘത്തിലെ തമിഴ് നാട് സ്വദേശിനികളായ സഹോദരിമാരെ അറസ്റ്റുചെയ്തതായി ചക്കരക്കല്‍ പൊലീസ് അറിയിച്ചു. ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സംശയാസ്പദമായ സാഹചര്യത്തില്‍ യുവതികളെ കണ്ടെത്തിയത്.            

Kerala,Kannur,News,Top-Headlines, Arrested, Passenger, Robbery, Tamilnadu, Police, Two women arrested for chain snatching.

പൊലീസ് പറയുന്നത്

'നീലി (27), ശാന്തി (30) എന്നിവരെയാണ് ചക്കരക്കല്‍ എസ്ഐ വിഎം വിനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിന് ഓടോറിക്ഷ യാത്രയ്ക്കിടെ ഏച്ചൂര്‍ കാഞ്ഞിരോട് തെരുവിലെ രാജീവന്റെ ഭാര്യ ഷൈലജയുടെ മൂന്നര പവന്റെ മാലയും, മറ്റൊരു ദിവസം ചക്കരക്കല്‍ സ്വദേശിനിയായ ലീലയുടെ നാലുപവന്റെ മാലയും തൊട്ടടുത്ത ദിവസം മൂന്നുപെരിയയില്‍ നിന്നും ചക്കരക്കല്‍ ഭാഗത്തേക്ക് വരികയായിരുന്ന അംഗന്‍വാടി ടീചറുടെ നാലുപവന്റെ മാലയും കവര്‍ന്ന കേസുകളിലാണ് ഇവര്‍ അറസ്റ്റിലായത്.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കും. നേരത്തെ കൂത്തുപറമ്പ് മേഖലയില്‍ ഇവര്‍ സമാനമായ രീതിയില്‍ വ്യാപകമായ കവര്‍ച നടത്തിയിരുന്നു. കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നുമാണ് ഇവരെ തിരിച്ചറിഞ്ഞത്. മാങ്ങാട്ടിടത്തെ വയോധികയുടെ മാല ഓടോറിക്ഷ യാത്രയ്ക്കിടെ കവര്‍ന്നത് ഇവരാണെന്ന് സംശയിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും', കൂത്തുപറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്‌ കോടേരി പറഞ്ഞു.

Keywords: Kerala,Kannur,News,Top-Headlines, Arrested, Passenger, Robbery, Tamilnadu, Police, Two women arrested for chain snatching.

Post a Comment