ആലുവ: (www.kvartha.com) മലയാറ്റൂര്‍ നക്ഷത്ര തടാകത്തില്‍ കാര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ശ്രീനി, ബിനു എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രാവിലെ 11.30 ഓടെയാണ് സംഭവം. പെരുമ്പാവൂര്‍ ശ്രീ സ്വാമി വൈദ്യ ഗുരുകുലം ആയുര്‍വേദ സെന്ററില്‍ നിന്നും ശ്രീനി, ഉണ്ണി, ബിനു എന്നിവര്‍ പച്ചമരുന്ന് പറിക്കാനായി വന്ന കാറാണ് മറിഞ്ഞത്.
ശ്രീനി വാഹനം ഓടിച്ചു നോക്കവേ വാഹനം മലയാറ്റൂര്‍ നക്ഷത്ര താടാകത്തിന്റെ കൈവരി തകര്‍ന്ന് വീഴുകയായിരുന്നുവെന്നാണ് വിവരം. അപകട സമയത്ത് ഉണ്ണി പച്ചമരുന്ന് പറിക്കുകയായിരുന്നതിനാല്‍ ഇയാള്‍ രക്ഷപ്പെട്ടു.
അഗ്നിരക്ഷാസേനയും പൊലീസുമെത്തിയാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ അങ്കമാലി താലൂക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനമുയര്‍ത്തി മാറ്റാനുള്ള ശ്രമം തുടരുന്നു.
Keywords: News,Kerala,State,Local-News,Accident,Accidental Death,Death,Police,Dead Body, Two died in Accident at Malayattoor Nakshatra Thadakam