Follow KVARTHA on Google news Follow Us!
ad

Police booked | 15 കാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചെന്ന പരാതി: 6 മാസം മുമ്പും കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്; 2 പേര്‍ക്കെതിരെ കൂടി പോക്സോ കേസ്

Two Booked Under Pocso Act, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) 15 കാരനെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് പേര്‍ക്കെതിരെ കൂടി പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. കണ്ണൂര്‍ ജില്ലയിലെ അബ്ദുസ്സലാം, മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 15 കാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ശരീഫ് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേര്‍ക്കെതിരെ കൂടി കേസ് രജിസ്റ്റര്‍ ചെയ്തത്.
       
Latest-News, Kerala, Kannur, Top-Headlines, Crime, Assault, Complaint, Molestation, Arrested, Police, Two Booked Under Pocso Act.
നേരത്തെ അറസ്റ്റിലായ ശരീഫ്

ആറ് മാസം മുമ്പും കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 'ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 10 മുതലാണ് സംഭവത്തിന് തുടക്കം. കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇരയായത്. 15കാരനായ കുട്ടി കഞ്ചാവ് വില്‍പ്പനക്കാരുടെ വലയിലായത് അയല്‍വാസിയായ റശീദിലൂടെയാണ്. കോവിഡ് സമയത്ത് പഠിക്കുന്നതിന് വേണ്ടി കുട്ടി ഉപയോഗിച്ച ഫോണിന്റെ നമ്പര്‍ അയല്‍വാസിയായ റശീദ് കൈക്കലാക്കി. ഇത് ശരീഫിന് കൈമാറി. പിന്നീടാണ് ഇരുവരും കുട്ടിയെ കെണിയില്‍പ്പെടുത്തിയത്', പൊലീസ് പറഞ്ഞു.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Assault, Complaint, Molestation, Arrested, Police, Two Booked Under Pocso Act.
< !- START disable copy paste -->

Post a Comment