Follow KVARTHA on Google news Follow Us!
ad

Arrested | 'വീട് കൊള്ളയടിക്കാനെത്തി'; 2 അംഗ സംഘം അറസ്റ്റില്‍

Two arrested in theft case, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) വീട് കൊള്ളയടിക്കാനെത്തിയ അന്തര്‍സംസ്ഥാന ക്രിമിനല്‍ സംഘം അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ചൊക്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടുപേരും ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നുപേരുമാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്നും കമ്പിപ്പാര ഉള്‍പെടെയുള്ള മാരകായുധങ്ങളും കണ്ടെടുത്തു.
        
Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Theft, Robbery, Two arrested in theft case.

കെ സന്തോഷ് (42), കെ മുനീര്‍ (40) എന്നിവരെയാണ് ചൊക്ലി സിഐ സി ഷാജു, എസ്‌ഐ രജികുമാര്‍, എഎസ്‌ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും കമ്പിപ്പാര, കൈയ്യുറ, ആക്സോ ബ്ലേഡ്, സ്‌ക്രൂഡ്രൈവര്‍ എന്നിവ കണ്ടെടുത്തു.

നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് സന്തോഷെന്നും ചൊക്ലി വലിയാണ്ടി പീടികയില്‍ വീട് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പൊലീസ് വലയിലായതെന്നും പൊലീസ് പറഞ്ഞു. ന്യൂമാഹിയില്‍ പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Theft, Robbery, Two arrested in theft case.
< !- START disable copy paste -->

Post a Comment