ഒക്ടോബറില്‍ 44 ബില്യണ്‍ ഡോളറിന് എലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് ശേഷം, പ്രതിമാസം എട്ട് ഡോളര്‍ നിരക്കില്‍ ആര്‍ക്കും ബ്ലൂ ടിക്കുകള്‍ നല്‍കുന്ന സേവനം ആരംഭിച്ചു, എന്നാല്‍ ചില വ്യാജ ഉപയോക്താക്കളും ബ്ലൂ ടിക്കുകള്‍ സ്വന്തമാക്കിയിരുന്നു, അതിനാല്‍ ട്വിറ്റര്‍ ഈ സേവനം നിര്‍ത്തിവച്ചു. അതാണിപ്പോള്‍ വീണ്ടും ആരംഭിക്കുന്നത്.
ട്വിറ്റര്‍ ബ്ലൂ സേവനം ഉപയോഗിക്കുന്നവര്‍ക്ക് കുറച്ച് പരസ്യങ്ങള്‍ മാത്രമേ കാണേണ്ടി വരികയുള്ളൂവെന്നും ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുമെന്നും ട്വീറ്റുകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ അനുവദിക്കുന്ന 'എഡിറ്റ് ട്വീറ്റ്' ഓപ്ഷനും ലഭിക്കും.
Keywords: Latest-News, World, Top-Headlines, America, Twitter, Social-Media, Social Network, Application, Twitter Blue To Be Relaunched Tomorrow, To Cost More For iOS Users.
< !- START disable copy paste -->