Follow KVARTHA on Google news Follow Us!
ad

Video | ഒരു യുവാവിനെ തന്നെ വിവാഹം ചെയ്ത് ഐടി എന്‍ജിനീയര്‍മാരായ ഇരട്ട സഹോദരിമാര്‍; വൈറലായി വീഡിയോ

Twin sisters from Mumbai get married to same man in Solapur, wedding video goes viral#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com) ഒരേ യുവാവിനെ തന്നെ വിവാഹം ചെയ്ത് ഐടി എന്‍ജിനീയര്‍മാരായ ഇരട്ട സഹോദരിമാര്‍. യുവതികളുടെയും പുരുഷന്റെയും വീട്ടുകാരുടെയും സമ്മതോടെയായിരുന്നു വിവാദമായ വിവാഹം നടന്നത്. മുംബൈയില്‍ ഐടി എന്‍ജിനീയര്‍മാരായ ഇരട്ട സഹോദരിമാരായ റിങ്കി, പിങ്കി എന്നിവരാണ് വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ മല്‍ഷിറാസ് താലൂകിലെ അക്ലൂജില്‍ വച്ച് ഒരേ പുരുഷനെ വിവാഹം കഴിച്ചത്. 

മല്‍ഷിറാസ് താലൂകില്‍ നിന്നുമുള്ള അതുല്‍ എന്ന വരന് പെണ്‍കുട്ടികളുടെ കുടുംബവുമായി നേരത്തെതന്നെ ബന്ധമുണ്ടായിരുന്നു. ഐഡന്റികല്‍ ട്വിന്‍സായ ഇരട്ട സഹോദരിമാരും ജനിച്ച ദിവസം മുതല്‍ ഒന്നിച്ച് കഴിയുന്നവരാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ അച്ഛന്‍ മരിച്ചത്. അതേ തുടര്‍ന്ന് യുവതികള്‍ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. 

News,National,India,Mumbai,Engineers,Twins,Marriage,Local-News,Video,Social-Media, Twin sisters from Mumbai get married to same man in Solapur, wedding video goes viral


ഒരു പ്രാവശ്യം പെണ്‍കുട്ടികളുടെ അമ്മയ്ക്ക് അസുഖം വന്നപ്പോള്‍ അവര്‍ അതുലിന്റെ കാറിലാണ് ആശുപത്രിയില്‍ പോയത്. ആ സമയത്താണ് അതുല്‍ രണ്ട് യുവതികളുമായി അടുക്കുന്നതെന്ന് മറാത്തി ഓണ്‍ലൈന്‍ ദിനപത്രമായ മഹാരാഷ്ട്ര ടൈംസിലെ ഒരു റിപോര്‍ടില്‍ പറയുന്നു. 

അതേസമയം, വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഇത് നിയമപരമാണോ, ധാര്‍മ്മികമാണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം ഉയര്‍ന്ന് തുടങ്ങി. ഏതായാലും വിവാഹവാര്‍ത്ത വൈറലായതോടെ ആളുകള്‍ വിവിധ മീമുകളും മറ്റുമായി ഇതിനോട് പ്രതികരിച്ചു. 


Keywords: News,National,India,Mumbai,Engineers,Twins,Marriage,Local-News,Video,Social-Media, Twin sisters from Mumbai get married to same man in Solapur, wedding video goes viral

Post a Comment