Actress Death | 'ജീവനൊടുക്കുന്നതിന് മുന്‍പ് കാമുകനുമായി 15 മിനുട് സംസാരിച്ചു'; ശീസാനും തുനിഷയും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റുകള്‍ പുറത്ത്; നടിയുടെ കൈപ്പടയിലുള്ള കുറിപ്പും പൊലീസ് കണ്ടെടുത്തു

 




മുംബൈ: (www.kvartha.com) കഴിഞ്ഞ ദിവസം ഷൂടിങ് ലൊകേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് സിനിമ- സീരിയല്‍ നടി തുനിഷ ശര്‍മ(20)യുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് മുന്‍ കാമുകനും നടനുമായ ശീസാന്‍ ഖാനുമായി 15 മിനിറ്റ് മുഖാമുഖം സംസാരിച്ചതായി പൊലീസ് അറിയിച്ചു. 

ഷൂടിങ് സെറ്റിലെ മേകപ് റൂമില്‍ നടന്ന സംഭാഷണത്തിന് ശേഷം നടി അസ്വസ്ഥയായിരുന്നുവെന്നും തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. ശീസാനും തുനിഷയും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റുകള്‍ ഇവരുടെ ഫോണുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സെറ്റിലെ മേകപ് റൂമില്‍ നിന്ന് നടിയുടെ കൈപ്പടയിലുള്ള ഒരു കുറിപ്പും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Actress Death | 'ജീവനൊടുക്കുന്നതിന് മുന്‍പ് കാമുകനുമായി 15 മിനുട് സംസാരിച്ചു'; ശീസാനും തുനിഷയും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റുകള്‍ പുറത്ത്; നടിയുടെ കൈപ്പടയിലുള്ള കുറിപ്പും പൊലീസ് കണ്ടെടുത്തു


ശീസാന്റെ മറ്റൊരു കാമുകിയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവരുമായുള്ള ബന്ധമാണ് തുനിഷയെ അവഗണിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. തുനിഷയുടെ മരണദിവസം തന്നെ ശീസാന്‍ ഈ കാമുകിയുമായി രണ്ട് മണിക്കൂര്‍ ഫോണില്‍ സംസാരിച്ചുവെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് നടിയെ സീരിയലിന്റെ സെറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടിയുടെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് ശീസാനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശീസാന്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രധാന ആരോപണം.

Keywords:  News,National,India,Mumbai,Actress,Death,Police,Whasapp,Top-Headlines,Trending,Case, Tunisha Sharma case: Cops access Sheezan Khan's WhatsApp; all old chats with the actress were deleted
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia