പാലക്കാട്: (www.kvartha.com) അട്ടപ്പാടി ചുരത്തില്‍ ഗതാഗത നിയന്ത്രണം. ഡിസംബര്‍ 31 വരെയാണ് ഗതാഗത നിയന്ത്രണം. മണ്ണാര്‍ക്കാട് - ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ക്രമീകരണം.
അവശ്യ സര്‍വിസുകള്‍ക്കുള്ള വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആംബുലന്‍സ്, അഗ്നിരക്ഷാസേന, പൊലീസ്, വനംവകുപ്പ് വാഹനങ്ങള്‍ക്ക് മാത്രമേ ഇത് വഴി കടന്നുപോകാന്‍ യാത്രാനുമതി ഉണ്ടാകുകയുള്ളൂ.
കുഴിനിറഞ്ഞ ഒമ്പതാം വളവില്‍ ഇന്റര്‍ ലോക്ക്പാകുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. മണ്ണാര്‍ക്കാട് മുതല്‍ ഒമ്പതാം വളവ് വരെ കെഎസ്ആര്‍ടി സര്‍വീസും പത്താം വളവ് മുതല്‍ ആനക്കട്ടി വരെ ബസ് സര്‍വീസും ക്രമീകരിച്ചിട്ടുണ്ട്.
Keywords: News,Kerala,State,Top-Headlines,palakkad,Travel,Traffic,Police,Ambulance, Traffic control at Attappadi pass road