Pregnancy | 13കാരിയുടെ 25 ആഴ്ച പ്രായമായ ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുമതി നല്‍കി ഹൈകോടതി; എത്രയും പെട്ടെന്ന് ഗര്‍ഭഛിദ്രം നടത്തണമെന്ന് നിര്‍ദേശം
Dec 8, 2022, 13:51 IST
ന്യൂഡെല്‍ഹി: (www.kvartha.com) 13കാരിയുടെ 25 ആഴ്ച പ്രായമായ ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുമതി നല്‍കി ഹൈകോടതി. എത്രയും പെട്ടെന്ന് ഗര്‍ഭഛിദ്രം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തരാഖണ്ഡ് ഹൈകോടതിയുടേതാണ് നിര്‍ദേശം.
13 കാരിയായ ബലാത്സംഗ ഇരയ്ക്കാണ് അബോര്‍ഷന് മെഡികല്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയതോടെ ഹൈകോടതിയും അനുമതി നല്‍കിയത്. ജസ്റ്റിസ് സഞ്ജയ് കുമാര്‍ മിശ്രയുടെതാണ് വിധി. കൂടുതല്‍ വൈകിപ്പിക്കാതെ എത്രയും പെട്ടെന്ന് ഗര്‍ഭഛിദ്രം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. അടുത്ത ബന്ധുവിന്റെ ബലാത്സംഗത്തിന് ഇരയായതിനാലാണ് 13കാരി ഗര്‍ഭിണിയായത്.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ല. ഗര്‍ഭം പെണ്‍കുട്ടിക്ക് അപകീര്‍ത്തിയുണ്ടാക്കുന്നു. കുട്ടിയുടെ ശാരീരിക- മാനസിക വളര്‍ചയെ ഈ ഗര്‍ഭം തടസപ്പെടുത്തുന്നു. അവളുടെ വിദ്യാഭ്യാസ ഭാവിക്കും അതൊരു തടസമാണ് എന്നത് കണ്ടാണ് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയതെന്ന് കോടതി വ്യക്തമാക്കി.
പെണ്‍കുട്ടി സമൂഹത്തില്‍ നിന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ പോലെ തന്നെ ജനിക്കാന്‍ പോകുന്ന കുഞ്ഞും ഇതേ പ്രശ്‌നം നേരിടും. കുഞ്ഞ് ജനിച്ചാലും സമൂഹത്തിന് ആവശ്യമില്ലാത്ത കുഞ്ഞായി തുടരേണ്ട സ്ഥിതിയാണ് ഉണ്ടാവുകയെന്നും കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടി പിതാവിന്റെ സഹായത്തോടെയാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
Keywords: ' Time running out', Uttarakhand HC allows minor to abort 25-week pregnancy, New Delhi, Pregnant Woman, Court, Minor girls, National, Molestation.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.