നല്ല ചെങ്കുത്തായ ഇറക്കമുള്ള തോട്ടത്തിലേക്ക് പുലി കയറി വരികയായിരുന്നു. തലയില്‍ ഫിറ്റു ചെയ്ത ടോര്‍ചിന്റെ വെട്ടത്തിലാണ് ഇവര്‍ പുലിയെ കണ്ടത്. നല്ല ശബ്ദത്തില്‍ മുരണ്ടുകൊണ്ടു പുലി നടന്നുവരികയും തുടര്‍ന്ന് മുകള്‍ ഭാഗത്തേക്ക് കയറി പോവുകയുമായിരുന്നു. പുലിയെ വ്യക്തമായി കണ്ടതായി ഇരുവരും പറഞ്ഞു. ഈ ജീവി പുലി തന്നെയാണെന്ന് വനംവകുപ്പ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ആയിത്തറ പാലത്തിന് സമീപം റോഡരികില്‍ ഒരു പൂച്ചയുടെ തലഭാഗം മാത്രം വെളളിയാഴ്ച പുലര്‍ചെ കണ്ടെത്തിയിട്ടുണ്ട്.
ടാപിങിനായി ഇറങ്ങിയ സി സുനേഷാണ് പൂച്ചയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടത്. എന്നാല്‍ ഇതിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും പുലി ഭക്ഷിച്ചതല്ലെന്നുമാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. പുലിയെ കണ്ടെന്ന് പറയുന്ന സ്ഥലത്ത് കൂത്തുപറമ്പ് പൊലീസും പരിശോധന നടത്തി. പ്രദേശത്ത് പുലിയെ കണ്ടതായുള്ള സാഹചര്യത്തില്‍ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Keywords: Latest-News, Kerala, Kannur, Top-Headlines, Alerts, Animals, Tiger, Tiger spotted in Kannur.
< !- START disable copy paste -->