Follow KVARTHA on Google news Follow Us!
ad

Tiger | ആറളം ഫാമില്‍ തമ്പടിച്ച് കടുവ; വീണ്ടും തെരച്ചില്‍ തുടങ്ങി വനം വകുപ്പ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,tiger,Trending,forest,Family,Threatened,Kerala,
കണ്ണൂര്‍: (www.kvartha.com) ഉളിക്കല്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ആറളം ഫാമിലേക്ക് ചേക്കേറിയത് വനം വകുപ്പിന് വീണ്ടും തലവേദനയാകുന്നു. ഇടതൂര്‍ന്ന വനത്തില്‍ ഒളിച്ചു നില്‍ക്കുന്ന കടുവയുടെ ചിത്രം കഴിഞ്ഞ ദിവസം ആറളം ഫാമിലെ ചെത്തുതൊഴിലാളി പകര്‍ത്തിയിരുന്നു. ഫാമിലെ ചെത്തുതൊഴിലാളിയായ അനൂപ് ഗോപാലാണ് കഴിഞ്ഞ ദിവസം തെങ്ങിന്‍ മുകളില്‍ കയറിയപ്പോള്‍ കാട്ടിനകത്ത് കണ്ട കടുവയുടെ ചിത്രം പകര്‍ത്തിയത്.

Tiger spotted at Aralam Farm, Kannur, News, Tiger, Trending, F orest, Family, Threatened, Kerala

ഇതോടെ കടുവ ആറളം ഫാം വഴി കര്‍ണാടക വനത്തിലേക്ക് പ്രവേശിക്കുമെന്ന വനം വകുപിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്. മുണ്ടയാം പറമ്പില്‍ കടുവയെ കണ്ടതിനു ശേഷം ചേടിക്കുളം വയല്‍ വഴി ആറളം ഫാമിലേക്ക് പോയെന്നു വിശ്വസിച്ചിരുന്ന വനം വകുപ്പ് കഴിഞ്ഞ ദിവസം തിരച്ചില്‍ നിര്‍ത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ ആറളം ഫാമില്‍ നിന്നും കടുവ പുറത്തിറങ്ങാതായതോടെ ഇതു ഫാം തൊഴിലാളികള്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കും കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ്. ഫാം തൊഴിലാളികളില്‍ പലര്‍ക്കും കള്ളുചെത്താന്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതു കൂടാതെ ആറളം ഫാം ബ്ലോകിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും മുടങ്ങിയിരിക്കുകയാണ്.

Keywords: Tiger spotted at Aralam Farm, Kannur, News, Tiger, Trending, F orest, Family, Threatened, Kerala.

Post a Comment