Follow KVARTHA on Google news Follow Us!
ad

Youth Died | തൃശൂരില്‍ പരുക്കുകളോടെ റോഡരികില്‍ കണ്ടെത്തിയ യുവാവ് ആശുപത്രിയില്‍ മരിച്ചു; അന്വേഷണം

Thrissur: Youth found with injuries on the road died#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശൂര്‍: (www.kvartha.com) കൈപ്പറമ്പ് പുറ്റേക്കരയിലെ റോഡരികില്‍ പരുക്കുകളോടെ കണ്ടെത്തിയ യുവാവ് ആശുപത്രിയില്‍ മരിച്ചു. പുറ്റേക്കര വലിയപുരക്കല്‍ വീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍ അരുണ്‍ കുമാര്‍ (38) ആണ് മരിച്ചത്. യുവാവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സംഭവം അന്വേഷിക്കുകയാണെന്ന് പേരാമംഗലം പൊലീസ് അറിയിച്ചു.

News,Kerala,State,Local-News,Death,hospital,Treatment,Case,Police, Thrissur: Youth found with injuries on the road died


പുറ്റേക്കര സ്‌കൂളിന് സമീപം ഇടവഴിയില്‍ പുലര്‍ചെയാണ് ഇയാളെ പരുക്കുകളോടെ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരും ആക്ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. യുവാവിന്റെ മുഖത്തും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പരുക്കേറ്റ് കിടന്ന വഴിയിലൂടെ വാഹനങ്ങള്‍ വരാന്‍ സാധ്യതകളില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: News,Kerala,State,Local-News,Death,hospital,Treatment,Case,Police, Thrissur: Youth found with injuries on the road died

Post a Comment