Complaint | തൃശൂരില്‍ പരുക്കുകളോടെ റോഡരികില്‍ കണ്ടെത്തിയ യുവാവ് ആശുപത്രിയില്‍ മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം; സ്ഥലത്ത് പൊട്ടിയ ബിയര്‍ കുപ്പിയും മൊബൈല്‍ ഫോണും
Dec 27, 2022, 16:33 IST
തൃശൂര്‍: (www.kvartha.com) കൈപ്പറമ്പ് പുറ്റേക്കരയിലെ റോഡരികില്‍ പരുക്കുകളോടെ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം. തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പുറ്റേക്കര വലിയപുരക്കല്‍ വീട്ടില്‍ കുഞ്ഞിരാമന്റെ മകനായ കംപ്യൂടര്‍ എന്‍ജിനീയര്‍ അരുണ്‍ കുമാറാണ് (38) മരിച്ചത്. യുവാവിന്റെ മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിച്ചതെന്നാണ് നിഗമനം. യുവാവ് കിടന്നിരുന്ന സ്ഥലത്തുനിന്നും പൊട്ടിയ ബിയര്‍ കുപ്പിയും മൊബൈല്‍ ഫോണും പൊലീസിന് ലഭിച്ചു.
രാത്രി ടര്‍ഫില്‍ ഫുട്‌ബോള്‍ മത്സരം കണ്ട് മടങ്ങുന്ന യുവാക്കളാണ് പുറ്റേക്കര സ്‌കൂളിന് സമീപം ഇടവഴിയില്‍ പരുക്കേറ്റ നിലയില്‍ അരുണിനെ കണ്ടത്. മുഖത്തായിരുന്നു പരുക്ക്. ഉടന്‍ തന്നെ നാട്ടുകാരും ആക്ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെളുപ്പിനെ ഒരു മണിയോടെ മരിച്ചു.
യുവാവിന്റെ മുഖത്തും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പരുക്കേറ്റ് കിടന്ന വഴിയിലൂടെ വാഹനങ്ങള്‍ വരാന്‍ സാധ്യതകളില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപ്പോള്‍ തന്നെ യുവാവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പേരാമംഗലം പൊലീസ് അറിയിച്ചു.
Keywords: News,Kerala,State,Thrissur,Crime,Murder,Police,Enquiry,Death,Youth,Dead Body,hospital,Injured,Treatment, Thrissur: Man who found with head injury on road dies, suspects murder
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.