P Jayarajan | പാര്‍ടിയുടെ താല്‍പര്യത്തിലും നാടിന്റെ താല്‍പര്യത്തിലും നിന്ന് വ്യതിചലിക്കുന്നവര്‍ക്ക് സിപിഎമില്‍ സ്ഥാനമില്ലെന്ന് പി ജയരാജന്‍

 


കാസര്‍കോട്: (www.kvartha.com) പാര്‍ടിയുടെ താല്‍പര്യത്തിലും നാടിന്റെ താല്‍പര്യത്തിലും നിന്നു വ്യതിചലിക്കുന്നവര്‍ക്ക് സിപിഎമില്‍ സ്ഥാനമില്ലെന്ന് പി ജയരാജന്‍. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചര്‍ച നടന്നാല്‍ പാര്‍ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വര്‍ണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട്ട് പാര്‍ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

P Jayarajan | പാര്‍ടിയുടെ താല്‍പര്യത്തിലും നാടിന്റെ താല്‍പര്യത്തിലും നിന്ന് വ്യതിചലിക്കുന്നവര്‍ക്ക് സിപിഎമില്‍ സ്ഥാനമില്ലെന്ന് പി ജയരാജന്‍

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സിപിഎം സംസ്ഥാന കമിറ്റിയില്‍ പി ജയരാജന്‍ ഉയര്‍ത്തിയ ഗുരുതരമായ സാമ്പത്തിക ആരോപണം വലിയ ചര്‍ചയാകുന്ന സാഹചര്യത്തിലാണ് പി ജയരാജന്റെ പ്രസ്താവന.

പി ജയരാജന്റെ വാക്കുകള്‍:

മാധ്യമ വാര്‍ത്തകള്‍ നോക്കിയാല്‍ സിപിഎമില്‍ എന്തോ കുഴപ്പം നടക്കാന്‍ പോകുകയാണെന്നു തോന്നും. സിപിഎം കോണ്‍ഗ്രസിനെയോ മുസ്ലിം ലീഗിനെയോ ബിജെപിയെയോ പോലെയല്ല. പാര്‍ടിയിലേക്കു വരുന്ന ഓരോ അംഗവും ഒപ്പിട്ടു നല്‍കുന്ന പ്രതിജ്ഞയുണ്ട്. വ്യക്തി താല്‍പര്യം പാര്‍ടിയുടെയും സമൂഹത്തിന്റെയും താല്‍പര്യത്തിനു കീഴ്‌പെടുത്തണമെന്നാണ് അത്.

നാടിന്റെ താല്‍പര്യത്തിനും പാര്‍ടിയുടെ താല്‍പര്യത്തിനും കീഴടങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാര്‍ടി അംഗവും സ്വീകരിക്കേണ്ടത്. സമൂഹത്തില്‍ ജീര്‍ണതയുണ്ട്. അത് ഒരു പ്രവര്‍ത്തകനെ ബാധിക്കുമ്പോള്‍ പാര്‍ടി ചര്‍ച ചെയ്യും. സിപിഎം നിലകൊള്ളുന്നത് മതനിരപേക്ഷതയ്ക്കു വേണ്ടിയാണ്.

അതില്‍നിന്നു വ്യതിചലിച്ചാല്‍ തിരുത്താന്‍ പാര്‍ടി ആവശ്യപ്പെടും. തിരുത്താത്തവര്‍ക്ക് പാര്‍ടിയില്‍ സ്ഥാനമില്ലെന്നു പ്രഖ്യാപിക്കും. അതാണ് പാര്‍ടിയുടെ സവിശേഷത. കമ്യൂണിസ്റ്റു പാര്‍ടിയില്‍ ചര്‍ച നടന്നാല്‍ പാര്‍ടി തകരുകയല്ല, ഊതിക്കാച്ചിയ സ്വര്‍ണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറും.

Keywords: Those who deviate from interest of party and interest of country have no place in CPM, says P Jayarajan, Kasaragod, News, Politics, CPM, Congress, LDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia