Follow KVARTHA on Google news Follow Us!
ad

Police Station | ഈ പൊലീസ് സ്റ്റേഷനില്‍ തടവുകാരേക്കാള്‍ കൂടുതല്‍ വിലങ്ങുകള്‍ അണിയിച്ചിരിക്കുന്നത് ഇരുചക്ര വാഹനങ്ങള്‍ക്ക്; കാരണമുണ്ട്!

This Nalanda Police Station Has More Chained Bikes Than Prisoners, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പാട്‌ന: (www.kvartha.com) ബീഹാറിലെ നളന്ദയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ നിരവധി ഇരുചക്രവാഹനങ്ങളില്‍ വിലങ്ങുകള്‍ അണിയിച്ചിരിക്കുന്ന വിചിത്രമായ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ജില്ലയില്‍ മോഷണം എക്കാലത്തെയും ഉയര്‍ന്ന നിലയിലായതും നിരവധി ഇരുചക്രവാഹനങ്ങള്‍ മോഷണം പോയതായി പരാതികള്‍ ലഭിച്ചതുമാണ് ഇത്തരമൊരു കടുംകൈയിലേക്ക് പൊലീസിനെ എത്തിച്ചത്.
            
Latest-News, National, Top-Headlines, Bihar, Police Station, Police, Vehicles, This Nalanda Police Station Has More Chained Bikes Than Prisoners.

കുറ്റകൃത്യങ്ങളിലും നിയമ ലംഘനങ്ങളിലും മറ്റും പൊലീസ് പിടിച്ചെടുത്ത നിരവധി ഇരുചക്ര വാഹനങ്ങളാണ് സ്റ്റേഷന്‍ വളപ്പിലുള്ളത്. എന്നാല്‍ പൊലീസിന്റെ പ്രശ്നം അതല്ല, സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കപ്പെടുമോയെന്ന ഭയമാണ് അവര്‍ക്ക്. ഇതോടെയാണ് 'റിസ്‌ക്' എടുക്കാന്‍ നില്‍ക്കാതെ മുന്‍കരുതല്‍ എന്ന നിലയില്‍ ഇരുചക്രവാഹനങ്ങളില്‍ വിലങ്ങുകള്‍ അണിയിക്കാന്‍ പൊലീസ് മുതിര്‍ന്നത്. ഒപ്പം കട്ടിയുള്ള കയറും സൈക്കിള്‍ ചങ്ങലയും ഉപയോഗിച്ച് കെട്ടിയിട്ടുമുണ്ട്. ഒന്നോ രണ്ടോ അല്ല, ഡസന്‍ കണക്കിന് ഇരുചക്ര വാഹനങ്ങളിലാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.

വാഹനങ്ങളുടെ അവസ്ഥയെ അടിസ്ഥാനമാക്കി കാലാകാലങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങളെ ലേലം ചെയ്യാറുണ്ട്. ഇരുചക്രവാഹനങ്ങള്‍ ലേലം ചെയ്യുന്നത് വരെ, പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അവ മോഷ്ടിക്കപ്പെടില്ലെന്ന് ഉറപ്പാക്കുകയാണ് പൊലീസ് ഇപ്പോള്‍. വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ പരിസരത്ത് സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ സ്റ്റേഷന്‍ ഓഫീസര്‍ വീരേന്ദ്ര യാദവ് തന്നെ തന്റെ ചേമ്പറില്‍ നിന്ന് നിരീക്ഷിക്കുന്നു. സ്റ്റേഷന്റെ അകത്തും പുറത്തുമുള്ള എല്ലാ മനുഷ്യ ചലനങ്ങളും ക്യാമറ ഒപ്പിയെടുക്കുന്നു. ഇനി ഇതും മറികടന്ന് ആര്‍ക്കാണ് മോഷ്ടിക്കാന്‍ ധൈര്യമെന്നാണ് പൊലീസും ജനങ്ങളും ചോദിക്കുന്നത്.

Keywords: Latest-News, National, Top-Headlines, Bihar, Police Station, Police, Vehicles, This Nalanda Police Station Has More Chained Bikes Than Prisoners.
< !- START disable copy paste -->

Post a Comment