തിരുവനന്തപുരം: (www.kvartha.com) നെയ്യാറ്റിന്‍കരയില്‍ ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്. നെയ്യാറ്റിന്‍കര അരങ്ക മുകള്‍ സ്വദേശി മന്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്. കളിയിക്കാവിള റൂടിലോടുന്ന ബസില്‍ നിന്ന് മന്യ തെറിച്ച് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസ് നിര്‍ത്താതെ പോയതായി പരിസരവാസികള്‍ പറഞ്ഞു. പാറശ്ശാല വനിതാ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മന്യ.
അതേസമയം, നരിക്കുനിയില്‍ ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരി ബസിനടിയില്‍പെട്ട് മരിച്ചു. നരിക്കുനിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. രാവിലെ നരിക്കുനി- എളേറ്റില്‍ വട്ടോളി റോഡില്‍ നെല്ലിയേരി താഴെയായിരുന്നു അപകടം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Keywords: News,Kerala,State,Local-News,Accident,Injured,Treatment,Thiruvananthapuram, Student, Thiruvananthapuram: Student who fell from KSRTC bus, injured