Follow KVARTHA on Google news Follow Us!
ad

Killed | '17 കാരിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കഴുത്തറുത്തു കൊന്നു'; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

Thiruvananthapuram: Seventeen year old girl killed by boyfriend in Varkala#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


വര്‍ക്കല: (www.kvartha.com) 17 കാരിയായ വിദ്യാര്‍ഥിനിയെ സുഹൃത്ത് വീട്ടില്‍നിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊന്നതായി പൊലീസ്. വടശേരിക്കോണത്ത് തെറ്റിക്കുളം യുപി സ്‌കൂളിന് സമീപം കുളക്കോടുപൊയ്ക സംഗീതനിവാസില്‍ സജീവിന്റെയും ശാലിനിയുടെയും മകള്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. ആണ്‍ സുഹൃത്ത് പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീശങ്കര കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് സംഗീത.

കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇരുവരും തമ്മില്‍ നേരത്തേ അടുപ്പത്തിലായിരുന്നെന്നും സംഗീതയ്ക്ക് മറ്റൊരാളുമായുള്ള അടുപ്പം മൂലമുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് സൂചന. പുലര്‍ചെ ഒന്നരയോടെ വീടിന് സമീപമെത്തിയ പ്രതി സംഗീതയെ ഫോണില്‍ വിളിച്ച് പുറത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. 

ഈ സമയം, അനുജത്തിക്കൊപ്പം വീട്ടില്‍ ഉറങ്ങുകയായിരുന്ന സംഗീത പുറത്തിറങ്ങി അടുത്തുള്ള റോഡിന് സമീപം എത്തി. തുടര്‍ന്ന് ഗോപുവും സംഗീതയുമായി തര്‍ക്കവും വാക്കേറ്റമുണ്ടായി. അതിനിടെ ഗോപു കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. 

News,Kerala,State,Thiruvananthapuram,Killed,Crime,Custody,Police,Family,friend, Thiruvananthapuram: Seventeen year old girl killed by boyfriend in Varkala


നിലവിളിച്ചുകൊണ്ട് വീട്ടിലേക്കോടിയ സംഗീത സിറ്റ്ഔടിലെത്തി വാതിലിലിടിച്ചു. ബഹളം കേട്ടെത്തിയ അച്ഛനും അമ്മയും രക്തത്തില്‍ കുളിച്ചു കിടക്കുന്ന സംഗീതയെയാണ് കണ്ടത്. ഓടിയെത്തിയ പരിസരവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പേ മരണം സംഭവിച്ചിരുന്നു. 

സംഗീതയുടെ മൊബൈല്‍ഫോണ്‍ ഗോപു എടുത്ത് വഴിയിലുപേക്ഷിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വഴിയരികിലുള്ള പുരയിടത്തില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,Kerala,State,Thiruvananthapuram,Killed,Crime,Custody,Police,Family,friend, Thiruvananthapuram: Seventeen year old girl killed by boyfriend in Varkala

Post a Comment