Follow KVARTHA on Google news Follow Us!
ad

Attack | തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; 4 പേര്‍ക്ക് പരുക്ക്

Thiruvananthapuram: Four injured in attack #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) പാറശാല പരശുവയ്ക്കലില്‍ യുവാവിന് വെട്ടേറ്റു. ബുധനാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ മഹേഷ് എന്നയാള്‍ക്കാണ് വെട്ടേറ്റത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. 

പൊലീസ് പറയുന്നത്: മഹേഷിനെ ആക്രമിച്ചയാള്‍ക്കും മറ്റ് രണ്ട് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. വെട്ടേറ്റ മഹേഷിന്റെ ബന്ധു അനില്‍ എന്നയാളെ അനീഷ്, മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞയാഴ്ച ആക്രമിച്ചിരുന്നു. ഇത് ചോദിക്കാനാണ് ബുധനാഴ്ച രാത്രി മഹേഷ് എത്തിയത്. ഇതോടെ തര്‍ക്കമുണ്ടാകുകയും സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു.

News,Kerala,State,Thiruvananthapuram,Injured,attack,Crime,Youth,Police,Local-News, Thiruvananthapuram: Four injured in attack


രണ്ടംഗ സംഘം മഹേഷിനെ തലയ്ക്ക് കല്ലുകൊണ്ടിടിക്കുകയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

പ്രത്യാക്രമണത്തില്‍ പരുക്കേറ്റ അനീഷ്, മോഹന്‍ എന്നിവരെ പാറശാല താലൂക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുക്കുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,Kerala,State,Thiruvananthapuram,Injured,attack,Crime,Youth,Police,Local-News, Thiruvananthapuram: Four injured in attack 

Post a Comment