Follow KVARTHA on Google news Follow Us!
ad

Arrested | 16 കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍; 'ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉള്‍പെടെ 30 സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്ന വീഡിയോ'

Thiruvananthapuram: DYFI leader arrested in molest case#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) മലയിന്‍കീഴ് 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. പിടിയിലായ വിളവൂര്‍ക്കല്‍ മലയം ജിനേഷ് ഭവനില്‍ ജിനേഷ് ജയന് (29) എതിരെ ഗുരുതരമായ തെളിവുകള്‍ കണ്ടെത്തിയതായി പൊലീസ്. 

പൊലീസ് പറയുന്നത്: ജിനേഷിന്റെ ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പെടെ 30 ഓളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്ന വീഡിയോ പൊലീസ് കണ്ടെത്തി. പെണ്‍കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ കൊടുക്കുന്ന വീഡിയോകളും ഇതില്‍ ഉണ്ട്. മാരകായുധങ്ങളും ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി ഫോണ്‍ സൈബര്‍ സെലിന് കൈമാറി. 

ആറ് വര്‍ഷം മുന്‍പും ജിനേഷിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വിവിധ അശ്ലീല വാട്‌സ് ആപ് ഗ്രൂപുകളില്‍ ജിനേഷ് പങ്കുവച്ചതിനെതിരെ യുവതി കേസ് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ടിക്കാര്‍ വിഷയത്തില്‍ ഇടപെട്ടുവെന്ന് യുവതി ആരോപിച്ചിരുന്നു. എന്നിട്ടും യുവതി പിന്മാറിയില്ല. 

News,Kerala,State,Thiruvananthapuram,Arrest,Arrested,Molestation,Police,Case,Local-News,DYFI,party,Complaint, Thiruvananthapuram: DYFI leader arrested in molest case


ഒടുവില്‍ ജിനേഷിന്റെ മാതാപിതാക്കള്‍ ക്ഷമിക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ ഗാന്ധി ഭവനില്‍ 25,000 രൂപ അടച്ച് രസീത് കാണിച്ചാല്‍ പരാതി കൊടുക്കില്ലെന്ന് യുവതി നിലപാടെടുക്കുകയായിരുന്നു. ഈ സംഭവം അന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡില്‍ ആണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,Kerala,State,Thiruvananthapuram,Arrest,Arrested,Molestation,Police,Case,Local-News,DYFI,party,Complaint, Thiruvananthapuram: DYFI leader arrested in molest case

Post a Comment