തിരുവനന്തപുരം: (www.kvartha.com) സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച്, സ്വര്‍ണമാല കവര്‍ന്നെന്ന പരാതിയില്‍ 18 കാരന്‍ പിടിയില്‍. പാറശ്ശാല സ്വദേശി ജിത്തു എന്ന അജിത്തിനെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുനന്ത്: തമലം സ്വദേശിനിയായ 16 കാരിയുടെ സ്വര്‍ണമാലയാണ് ഇയാള്‍ കളിയിക്കാവിള ഭാഗത്തുവച്ച് അപഹരിച്ചത്. സാമൂഹിക മാധ്യമം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുത്തത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ട് പോയ അജിത്ത് പല സ്ഥനത്തുവച്ചും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തമ്പാനൂര്‍ ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കരമന സി ഐ സുജിത്ത്, എസ് ഐ സുധി, സി പി ഒമാരായ ഷിജി വിന്‍സന്റ്, അഭിലാഷ് എന്നിവര്‍ ഉള്‍പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Thiruvananthapuram,Molestation,theft,Complaint,Police,Local-News, Thiruvananthapuram: 18 Year old youth arrested for stealing gold necklace and molest minor girl