Arrested | തലശേരിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശികള്‍ പിടിയില്‍
Dec 27, 2022, 08:51 IST
തലശ്ശേരി: (www.kvartha.com) പുതിയ ബസ്റ്റാന്‍ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളായ രാജേഷ്, രാധേഷ് ശ്യാം എന്നിവരെയാണ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടികൂടിയത്.
കോംപ്ലക്‌സിലെ സ്റ്റെയര്‍കെയ്‌സിന് സമീപത്ത് വച്ച് വില്‍പന നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 500 പാകറ്റ് പുകയില ഉത്പന്നങ്ങളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നതെന്നും പടികള്‍ക്ക് സമീപത്ത് വച്ച് വില്‍പന നടത്തുകയായിരുന്നു ഇരുവരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികളില്‍ നിന്ന് 6000 രൂപ പിഴ ഈടാക്കിയതായും ഈ പരിസരത്ത് വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്നും നഗരസഭ ആരോഗ്യ വിഭാഗം കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Drugs,Seized,Arrested,Fine,Local-News,Kannur, Thalassery: UP natives caught with banned tobacco products
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.