റിമാന്‍ഡിലുള്ള മുഖ്യപ്രതി സുരേശ്ബാബു എന്ന പാറായി ബാബു (47), ജാക്സണ്‍ വില്‍സെന്റ് (28), മുഹമ്മദ് ഫര്‍ഹാന്‍ അബ്ദുല്‍ സത്താര്‍ (29), സുജിത് കുമാര്‍ (45), നവീന്‍ (32) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ക്രൈംബ്രാഞ്ച് എസിപി കെവി ബാബുവിന്റെ നേതൃത്വത്തില്‍ പ്രതികളെ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനും വിധേയമാക്കും.
നവംബര്‍ 23ന് തലശേരി സഹകരണ ആശുപത്രിക്ക് മുന്നിലാണ് നെട്ടൂര്‍ ഇല്ലിക്കുന്നിലെ കെ ഖാലിദ്, സഹോദരീ ഭര്‍ത്താവ് പൂവനാഴി ശമീര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. ലഹരി വില്‍പന ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Murder, Court, Verdict, Court Order, Crime Branch, Thalassery double murder case: Accused taken to crime branch custody for 3 days.
< !- START disable copy paste -->