ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ടുന്ന ടീമുകളുടെ തിരഞ്ഞെടുപ്പും, താരങ്ങള്‍ക്കുള്ള ജേഴ്സി പ്രകാശനവും കണ്ണൂര്‍ ജില്ലാ ക്രികറ്റ് അസോസിയേഷനിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കും നിര്‍വാഹക സമിതി അംഗങ്ങള്‍ക്കുമുള്ള ഉപഹാര സമര്‍പണവും തലശ്ശേരി നാരങ്ങാപ്പുറം ബികെഎം ഹോടെല്‍ ഹാളില്‍ നടന്നു. നഗരസഭാ ചെയര്‍പേഴ്സന്‍ ജമുനാ റാണി ഉദ്ഘാടനം ചെയ്തു.
തലശ്ശേരി ബികെ 55 ക്രികറ്റ് ക്ലബിന്റെയും തലശ്ശേരി ടൗണ്‍ ക്രികറ്റ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചേര്‍ന്ന ചടങ്ങില്‍ കേരളാ ക്രികറ്റ് അസോസിയേഷന്‍ ജോ: സെക്രടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനീഷ് കോടിയേരി മുഖ്യാതിഥിയായി. സ്‌പോര്‍ട്സ് ലവേഴ്സ് ഫോറം ചെയര്‍മാന്‍ കെ വി ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു.
തലശ്ശേരി പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേതര്‍, തലശ്ശേരി നഗരസഭാംഗം ഫൈസല്‍ പുനത്തില്‍, കണ്ണൂര്‍ ജില്ലാ ക്രികറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എസിഎം ഫിജാസ് അഹ് മദ്, സെക്രടറി വി പി അനസ്, ട്രഷറര്‍ കെ നവാസ്, കെസിഎ അംഗം ടി കൃഷ്ണ രാജ്, കേരളാ വനിതാ സീനിയര്‍ ക്രികറ്റ് താരം സജ്ന എന്നിവര്‍ സംസാരിച്ചു. ഡിജു ദാസ് സ്വാഗതവും, ജസ്ബീര്‍ പറക്കോടന്‍ നന്ദിയും പറഞ്ഞു.
Keywords: Thalassery: All Kerala Women's Cricket Tournament will be held memory of Kodiyeri, Thalassery, News, Kodiyeri Balakrishnan, Inauguration, Cricket, Sports, Bineesh Kodiyeri, Kerala.