Follow KVARTHA on Google news Follow Us!
ad

Attacked | ചായ കുടിക്കാനെത്തിയ അച്ഛനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകട ഉടമ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി; ചുണ്ടിനും വലതുകൈയ്ക്കും പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Local News,attack,Complaint,Police,Injured,Kerala,
കഴക്കൂട്ടം: (www.kvartha.com) ചായ കുടിക്കാനെത്തിയ അച്ഛനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകട ഉടമ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. മര്‍ദനത്തില്‍ പരുക്കേറ്റ കഠിനംകുളം പെരുമാതുറ ചേരമാന്‍ തുരുത്ത് സ്വദേശി സമീര്‍ (43), മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആദിസമി (18) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴക്കൂട്ടം ദേശീയപാതയ്ക്ക് സമീപം തട്ടുകട നടത്തുന്ന നാസിമുദ്ദീനെതിരെയാണ് കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയത്. ചുണ്ടിനും വലതുകൈയ്ക്കും പരുക്കേറ്റ സമീര്‍ മെഡികല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്.

Tea shop owner attacked father and son, Thiruvananthapuram, News, Local News, Attack, Complaint, Police, Injured, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്ന സമീറിന്റെ ഭാര്യ ആശുപത്രിയില്‍ നിന്ന് മടങ്ങവേ ചായ കുടിക്കുന്നതിനായി നാസിമുദ്ദീന്റെ തട്ടുകടയിലെത്തി. ചായ നല്‍കിയപ്പോള്‍ മോശമാണെന്നും വേറൊരു ചായ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടതാണ് നാസിമുദ്ദീനെ പ്രകോപിപ്പിച്ചത്.

തുടര്‍ന്ന് 'നിങ്ങള്‍ക്കിവിടെ ചായ ഇല്ല' എന്ന് കടക്കാരന്‍ പറഞ്ഞു. ഇതിനെ സമീറും മകനും ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കടയില്‍ ഉണ്ടായിരുന്ന തവി ഉപയോഗിച്ച് സമീറിന്റെ മുഖത്ത് അടിക്കുകയായിരുന്നു.

കഴക്കൂട്ടം പൊലീസെത്തിയാണ് പരുക്കേറ്റവരെ കഴക്കൂട്ടത്തെ ആശുപത്രിയിലും പിന്നീട് മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. നാസിമുദ്ദീനെതിരെ കേസെടുക്കുകയും ചെയ്തു. പിതാവും മകനും ആക്രമിക്കാന്‍ വന്നതായി കാട്ടി നാസിമുദ്ദീനും കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തട്ടുകടയുടെ മുന്നില്‍ ആംബുലന്‍സ് പാര്‍ക് ചെയ്തതിന് ഡ്രൈവറെ ചീത്തവിളിക്കുകയും ആംബുലന്‍സിന്റെ ടയര്‍ കുത്തിക്കീറുകയും ചെയ്തതിന് നാസിമുദ്ദീനെതിരെ മുമ്പ് കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Tea shop owner attacked father and son, Thiruvananthapuram, News, Local News, Attack, Complaint, Police, Injured, Kerala.

Post a Comment