ചെന്നൈ: (www.kvartha.com) തമിഴ്‌നാട് ചെങ്കല്‍പട്ട് ജില്ലയിലെ മധുരാന്തഗത്തിന് സമീപം ലോറി മിനി ട്രകില്‍ ഇടിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ചന്ദ്രശേഖര്‍ (70), ശശികുമാര്‍ (30), ദാമോധരന്‍ (28), ഏഴുമലൈ (65), ഗോകുല്‍ (33), ശേഖര്‍ (55) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച കാര്‍ത്തിക ദീപം ഉത്സവം ആഘോഷിച്ച് തിരുവണ്ണാമലൈ ജില്ലയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരാണ് മരിച്ചത്. പുലര്‍ചെ 3.15 ഓടെ മധുരാന്തകത്തിന് സമീപം ജാനകിപുരത്തിന് സമീപം ചെന്നൈ-ട്രിചി ദേശീയപാതയിലാണ് അപകടം. മിനി ട്രകില്‍ 15-ലധികം പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
മിനിലോറിയില്‍ ഉണ്ടായിരുന്നവര്‍ പല്ലാവരം പൊളിച്ചാലൂര്‍ സ്വദേശികളായ തൊഴിലാളികളാണെന്നും റിപോര്‍ടുകള്‍ പറയുന്നു. പരുക്കേറ്റവരെ ചികിത്സയ്ക്കായി ചെങ്കല്‍പട്ട് സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സംഭവസ്ഥലത്തെത്തി മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിന് അയച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Keywords: News,National,India,Accident,Accidental Death,Death,Vehicles,CM,Condolence, Tamil Nadu: Lorry rams into mini truck in Chengalpattu, 6 died