ചെന്നൈ: (www.kvartha.com) എല്ലാ ഭാഷാ ചിത്രങ്ങളിലും തിളങ്ങി, നിരവധി ആരാധകരെ സ്വന്തമാക്കാന്‍ കഴിഞ്ഞ നടിയാണ് തമന്ന ഭാട്ടിയ. സമൂഹ മാധ്യമങ്ങളിലും വളരെയധികം സജീവമായ താരത്തിന്റെ പുതിയ ലുകാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച. ഏറ്റവും ഒടുവില്‍ തമന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
കടല്‍ പച്ച ഡിസൈനര്‍ ലെഹങ്കയില്‍ വധുവിനെപ്പോലെയാണ് താരം ഇത്തവണ ഒരുങ്ങിയെത്തിയത്. സുവര്‍ണ നിറത്തിലും പച്ച നിറത്തിലുമാണ് താരത്തിന്റെ ബ്ലൗസ്. പ്ലന്‍ജിങ് യു നെക്‌ലൈന്‍, ബോര്‍ഡറുകളില്‍ ബീഡ് ടസലുകള്‍, സീക്വന്‍സ് വര്‍കുകള്‍, ത്രീ ഫോര്‍ത് സ്ലീവുകള്‍ തുടങ്ങിയവയാണ് ബ്ലൗസിനെ മനോഹരമാക്കുന്നത്.
കടും നീല നിറത്തിലുള്ള വിശാലമായ ബോര്‍ഡറുകളും ഗോള്‍ഡന്‍ കളറിലുള്ള എംബ്രോയ്ഡറി വര്‍കുകളുമാണ് ലെഹങ്കയുടെ ഹൈലൈറ്റ്. കല്ലുകള്‍ പതിപ്പിച്ച വളകള്‍, മോതിരങ്ങള്‍, കുന്ദന്‍ സ്വര്‍ണ ചോകര്‍ നെക്ലേസ് തുടങ്ങിയവയാണ് വസ്ത്രത്തിന്റെ കൂടെയുള്ള ആക്‌സസറീസ്.
സെലിബ്രിറ്റി ഡിസൈനര്‍മാരായ ഫാല്‍ഗുനി ഷെയ്ന്‍ പീകോകിന്റെ കലക്ഷനില്‍ നിന്നുള്ളതാണ് ഈ ലെഹങ്ക. ഇത്തരത്തില്‍ ട്രെഡീഷനല്‍ വസ്ത്രങ്ങളിലും മോഡേണ്‍ വസ്ത്രങ്ങളിലും ഒരു പോലെ താരം തിളങ്ങാറുണ്ട്. ചിത്രങ്ങള്‍ തമന്ന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ ലൈക് ചെയ്തതും കമന്റുകള്‍ രേഖപ്പെടുത്തിയും നിരവധി പേര്‍ രംഗത്തെത്തി.