തായ്വാന് തങ്ങളുടേത് സ്വയംഭരണ പ്രദേശമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണ് തായ്വാന്‍ എന്നാണ് ചൈനയുടെ വാദം. യുഎസ് വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്വാന് പ്രാധാന്യം നല്‍കിയതില്‍ പ്രതിഷേധിച്ച ചൈന 24 മണിക്കൂറിനിടെ തായ്വാന് നേരെ 71 യുദ്ധ വിമാനങ്ങളും ഏഴ് കപ്പലുകളും അയച്ചതായി തായ്വാന്‍ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ കീഴില്‍, അടുത്ത കാലത്തായി ചൈനയുടെ ഭീഷണി രൂക്ഷമായിട്ടുണ്ട്, കൂടാതെ റഷ്യയുടെ യുക്രൈന്‍ അധിനിവേശം തായ്വാന്റെ ആശങ്കകള്‍ വര്‍ധിപ്പിച്ചു. ഇപ്പോഴത്തെ നാല് മാസത്തെ സൈനിക സേവനം വേഗതയേറിയതും മാറിക്കൊണ്ടിരിക്കുന്നതുമായ സാഹചര്യം നേരിടാന്‍ പര്യാപ്തമല്ലെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
Keywords: Latest-News, World, Top-Headlines, Military, Army, Country, China, Threat, Taiwan extends mandatory military service to one year.
< !- START disable copy paste -->