കണ്ണൂര്‍: (www.kvartha.com) കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ചെറുപ്പക്കാരുടെ കൂടെ നില്‍ക്കണമെന്ന അഭ്യര്‍ഥനയുമായി കഥാകൃത്ത് ടി പത്മനാഭന്‍. കെപിസിസി ഗാന്ധിദര്‍ശന്‍ സമിതിയുടെ പുരസ്‌കാരം സ്വീകരിച്ച ശേഷം, സുധാകരനെ വേദിയിലിരുത്തിയായിരുന്നു പത്മനാഭന്റെ ഈ അഭ്യര്‍ഥന. വലിയ മനുഷ്യനാണു ശശി തരൂര്‍. ഇപ്പോള്‍ അദ്ദേഹത്തിനൊപ്പമുള്ളത് പുരുഷാരമാണ്, വ്യാമോഹമുള്ളവരല്ലെന്നും പത്മനാഭന്‍ പറഞ്ഞു.
തരൂര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പലരും വിട്ടുനില്‍ക്കുന്ന സാഹചര്യമാണ്. എന്നാല്‍ തന്റെ പരിപാടികളില്‍നിന്നു നേതാക്കള്‍ വിട്ടുനില്‍ക്കുന്നതു ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന നിലപാടാണ് തരൂര്‍ എടുത്തത്. ഒരു പരിപാടിക്ക് വരാന്‍ കഴിയാത്തവര്‍ അടുത്തതിനു വരുമായിരിക്കും. അല്ലെങ്കില്‍ യുട്യൂബില്‍ പ്രസംഗം കാണാന്‍ അവസരം ഉണ്ടെന്നുമാണ് തരൂര്‍ പറഞ്ഞത്.
തരൂരിന്റെ തെക്കന്‍ പര്യടനത്തിലെ ഏക പാര്‍ടി പരിപാടിയുടെ കാര്യത്തിലാണ് കോട്ടയത്തെ പാര്‍ടി ഇടഞ്ഞത്. ഡിസിസിയെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നു കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആവര്‍ത്തിക്കുമ്പോള്‍ തരൂര്‍ അത് നിഷേധിക്കുകയാണ്. എന്നാല്‍ ഉന്നത നേതാക്കള്‍ വിവാദങ്ങളില്‍ പ്രതികരിക്കാതെ ജാഗ്രത പാലിക്കുകയാണ്.
തരൂരുമായി ബന്ധപ്പെട്ടു കേരളത്തില്‍ ഉയര്‍ന്ന വിവാദത്തില്‍ എഐസിസി നിലവില്‍ ഇടപെടേണ്ടതില്ലെന്നും അഭിപ്രായഭിന്നത ഉണ്ടെങ്കില്‍ കെപിസിസി നേതൃത്വം അതു പരിഹരിക്കുമെന്നും എഐസിസി ജെനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
Keywords: T Padmanabhan requests K Sudhakaran for support youth leaders, Kannur, News, Politics, Writer, K Sudhakaran, Shashi Taroor, KPCC, Kerala.