മുംബൈ: (www.kvartha.com) നടന്‍ സുശാന്ത് സിങ് രജ്പുതിന്റേത് ആത്മഹത്യയല്ലെന്ന വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരന്‍. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നടന്റെ ശരീരത്തില്‍ നിരവധി പാടുകളും കഴുത്തില്‍ രണ്ട് മൂന്ന് പാടുകളും ഉണ്ടായിരുന്നുവെന്നും ജീവനക്കാരനെ ഉദ്ധരിച്ച് ടിവി നൗ, ടൈംസ് ഓഫ് ഇന്‍ഡ്യ എന്നീ പത്രങ്ങള്‍ റിപോര്‍ട് ചെയ്തു.
ജീവനക്കാരന്റെ വാക്കുകള്‍:
'സുശാന്ത് സിങ്ങിന്റെ മൃതദേഹത്തിനോടൊപ്പം അന്ന് നാലു മൃതദേഹങ്ങളും പോസ്റ്റ് മോര്‍ടത്തിനായി ഉണ്ടായിരുന്നു. അതിലെ വിഐപി സുശാന്തായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിരവധി പാടുകളും കഴുത്തില്‍ രണ്ട് മൂന്ന് അടയാളങ്ങളും ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ടത്തില്‍ ഇത് രേഖപ്പെടുത്തേണ്ടതുണ്ടെങ്കിലും മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ മാത്രമാണ് ആശുപത്രിയിലെ ഉന്നത അധികാരികള്‍ പറഞ്ഞത്.
അവരുടെ നിര്‍ദേശം അതേപടി പാലിക്കുകയായിരുന്നു. സുശാന്തിന്റെ മൃതദേഹം ആദ്യമായി കണ്ടപ്പോള്‍ തന്നെ ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് എനിക്ക് തോന്നി. ഈ സംശയം ഞാന്‍ എന്റെ സീനിയറിനോട് പറഞ്ഞു. എന്നാല്‍ ചിത്രങ്ങള്‍ എടുത്തതിന് ശേഷം മൃതദേഹം പൊലീസുകാര്‍ക്ക് വിട്ടു നല്‍കാനാണ് അവര്‍ പറഞ്ഞത്. അതിനാല്‍, രാത്രിയില്‍ മാത്രമാണ് ഞങ്ങള്‍ പോസ്റ്റ്മോര്‍ടം നടത്തിയത്'.
Keywords: 'Sushant Singh Rajput was murdered': Autopsy staff makes shocking claim, Mumbai, News, Cine Actor, Death, Suicide, Report, Media, National.