ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടു ദിവസത്തെ മാരത്തന്‍ ചര്‍ചകള്‍ക്കും സംസ്ഥാന നേതാക്കള്‍ക്കിടയിലെ അധികാര വടംവലിക്കുമൊടുവിലാണ് സുഖുവിനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്.
പിസിസി പ്രസിഡന്റും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭാ സിങ്, മുകേഷ് അഗ്‌നിഹോത്രി എന്നിവരെ മറികടന്നാണ് പാര്‍ടി ഹൈകമാന്‍ഡ് സുഖുവിനെ പിന്തുണച്ചത്. മുകേഷ് അഗ്‌നിഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കാനും തീരുമാനിച്ചു.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ച പ്രതിഭാ സിങിനെ അനുനയിപ്പിക്കാന്‍ അവരുടെ മകന്‍ വിക്രമാദിത്യ സിങ്ങിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഒരു സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു ഹൈകമാന്‍ഡ്. വിക്രമാദിത്യയ്ക്ക് മന്ത്രിസഭയില്‍ പ്രധാന വകുപ്പ് നല്‍കിയേക്കും. ഹൈകമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് പ്രതിഭ പ്രതികരിച്ചു.
Keywords: Sukhvinder Singh Sukhu takes oath as 15th CM of Himachal, Mukesh Agnihotri as his deputy, Himachal Pradesh, News, Chief Minister, Oath, Congress, Trending, National.