Follow KVARTHA on Google news Follow Us!
ad

Accidental Death | നിയന്ത്രണം വിട്ട ബൈക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനിയുടെ സംസ്‌കാരം ഉച്ചയ്ക്കു ശേഷം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തതകള്‍,Kannur,News,Local News,Accidental Death,Dead Body,Student,Kerala,
ശ്രീകണ്ഠാപുരം: (www.kvartha.com) ക്രിസ്മസ് തലേന്ന് രാത്രി മലയോരത്തുണ്ടായ ബൈക് അപകടത്തില്‍ ദാരുണമായി മരിച്ച ബിരുദ വിദ്യാര്‍ഥിനിയുടെ സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം നടക്കും. അവിചാരിതമായി എത്തിയ ദുരന്തത്തില്‍ കണ്ണൂരിലെ മലയോരമേഖലയായ കുടിയാന്‍ മലയിലെ ജനങ്ങള്‍ നടുങ്ങിയിരിക്കുകയാണ്. കുടിയാന്‍ മലയിലെ കണ്ടത്തില്‍ ടോമി - ലിസി ദമ്പതികളുടെ മകളായ അലീന ടോമി (23) യാണ് മരിച്ചത്.

Student Died in Road Accident, Kannur, News, Local News, Accidental Death, Dead Body, Student, Kerala
.
പൈസക്കരി ദേവമാതാ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് അലീന. കുടിയാന്‍ മല ഫാത്വിമ മാതാ ദേവാലയത്തിലെ ക്രിസ്മസ് തിരുകര്‍മങ്ങളില്‍ പങ്കെടുത്തതിനു ശേഷം ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ ബന്ധുവിനൊപ്പം ബൈകില്‍ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. അബോധാവസ്ഥയിലായ അലീനയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റുമോര്‍ടത്തിനു ശേഷം തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച ശേഷം ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് കുടിയാന്‍ മല ഫാത്വിമ ദേവാലയത്തില്‍ നടക്കും. അലീനയുടെ ദുരന്തം പൈസക്കരി ദേവമാതാ കോളജിലെ സഹപാഠികളെയും വിദ്യാര്‍ഥികളെയും നടുക്കിയിരിക്കുകയാണ്.

Keywords: Student Died in Road Accident, Kannur, News, Local News, Accidental Death, Dead Body, Student, Kerala.

Post a Comment