Follow KVARTHA on Google news Follow Us!
ad

Kerala festival | സംസ്ഥാന കേരളോത്സവം സമാപിച്ചു: കണ്ണൂരിന് കിരീടം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Festival,Winner,Kerala,
കണ്ണൂര്‍: (www.kvartha.com) നാല് ദിവസമായി കണ്ണൂരില്‍ നടന്നു വരുന്ന സംസ്ഥാന കേരളോത്സവം സമാപിച്ചു. 365 പോയിന്റുമായി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനം നേടി. 360 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനവും 358 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന പരിപാടി കടന്നപള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ ഡെപ്യൂടി മേയര്‍ കെ ശബീന, ജില്ലാ പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, കെ കെ രത്‌നകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സിത്താര കൃഷ്ണകുമാര്‍ നയിച്ച സംഗീത വിരുന്ന് അരങ്ങേറി.
   
State Kerala festival concludes: Kannur wins, Kannur, News, Festival, Winner, Kerala.

കേരളോത്സവം മത്സരഫലം: മണിപ്പൂരി ഒന്നാംസ്ഥാനം-ആര്‍ അദ്വൈത്, കൊല്ലം കോര്‍പറേഷന്‍, രണ്ടാംസ്ഥാനം-അര്‍ചന ബൈജു. പ്രസംഗം (മലയാളം) ഒന്നാംസ്ഥാനം-ആര്‍ ഹരികൃഷ്ണന്‍, തിരുവനന്തപുരം കിളിമാനൂര്‍, രണ്ടാംസ്ഥാനം-റിഗ റോസ് ബാബു, കണ്ണൂര്‍ തളിപ്പറമ്പ്. മാപ്പിളപ്പാട്ട്: ഒന്നാംസ്ഥാനം-നഹല എം ബശീര്‍, എറണാകുളം വൈപ്പിന്‍, രണ്ടാംസ്ഥാനം-വേദ മഹീന്ദ്രന്‍, കണ്ണൂര്‍ തലശ്ശേരി നഗരസഭ.

പ്രസംഗം (ഹിന്ദി/ഇംഗ്ലീഷ്): ഒന്നാം സ്ഥാനം-സ്റ്റഫി അക്കര, തൃശൂര്‍ പുഴക്കല്‍, രണ്ടാം സ്ഥാനം-ബി എസ് ദിവ്യ. മോണോ ആക്ട്: ഒന്നാം സ്ഥാനം-സുധീഷ് ചന്ദ്രന്‍, വയനാട് കല്‍പറ്റ, രണ്ടാം സ്ഥാനം-കെ എ അഖില, പാലക്കാട് ചെര്‍പ്പുളശേരി നഗരസഭ. ക്വിസ്: ഒന്നാം സ്ഥാനം-ബി എസ് ആനന്ദ് ബാബു, കൊല്ലം മുകുത്തല, രണ്ടാംസ്ഥാനം-വി ഗിരിരാജ്, മലപ്പുറം കൊണ്ടോട്ടി. മിമിക്രി: ഒന്നാം സ്ഥാനം-എ ആര്‍ ഉണ്ണിക്കണ്ണന്‍, തിരുവനന്തപുരം പോത്തന്‍കോട്, രണ്ടാം സ്ഥാനം രണ്ടുപേര്‍ക്ക്-എസ് ശബീബ്, കൊല്ലം ഇത്തിക്കര. കഥക്: ഒന്നാം സ്ഥാനം-ജി അനന്ത കുമാര്‍, ഇടുക്കി കുമളി, രണ്ടാംസ്ഥാനം-റൊവീണ തെരേസ ജെയിംസ്, എറണാകുളം കൊച്ചിന്‍ കോര്‍പറേഷന്‍.

Keywords: State Kerala festival concludes: Kannur wins, Kannur, News, Festival, Winner, Kerala.

Post a Comment