25 സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ദേശീയ കലാമേളക്കാണ് പശ്ചിമബംഗാള്‍ ദക്ഷിണ്‍ ധിനാജ്പൂര്‍ ജില്ലയിലെ താപ്പൻ വേദിയാകുന്നത്. ഉദ്‌ഘാടന ചടങ്ങിൽ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. പിഎ മുഹമ്മദ് ഫാറൂഖ് നഈമി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ബിജിന്‍ കൃഷ്ണ, തപന്‍ ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസര്‍ തിര്‍താര്‍കര്‍ ഘോഷ്, സിഡബ്ലിയുസി മെമ്പര്‍ സൂരജ് ദാസ്, തപന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഗൗതം റോയ്, എസ് വൈ എസ് കേരള പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി, എസ് എസ് എഫ് ദേശീയ ജെനറൽ സെക്രടറി നൗശാദ് ആലം മിസ്ബാഹി, വൈസ് പ്രസിഡന്റ് സിപി ഉബൈദുല്ലാഹ് സഖാഫി, ട്രഷറര്‍ സുഹൈറുദ്ദീന്‍ നൂറാനി സംബന്ധിച്ചു.
25 സംസ്ഥാനങ്ങളില്‍ നിന്നായി 637 പ്രതിനിധികള്‍ 82 ഇനങ്ങളിലാണ് സാഹിത്യോത്സവില്‍ മത്സരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 30 വിദഗ്ധര്‍ വിധി കര്‍ത്താക്കളായി പങ്കെടുക്കുന്നു. സാഹിത്യോത്സവ് സജ്ജീകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി 111 വോളണ്ടിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. വളണ്ടിയര്‍ സംഘത്തിലും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരുണ്ട്. ദേശീയ ക്യാംപസുകളിലെ വിദ്യാര്‍ഥികളുമുണ്ട് കൂട്ടത്തില്‍. 47 അംഗ എക്സിക്യുടീവ് കമിറ്റിയാണ് സാഹിത്യോത്സവ് പരിപാടികള്‍ നിയന്ത്രിക്കുന്നത്. 313 അംഗ സ്വാഗതസംഘവും പ്രവര്‍ത്തിക്കുന്നു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവിന് ഞായറാഴ്ച (ഡിസംബർ നാല്) വൈകുന്നേരം സമാപനമാകും. സമാനപന സമ്മേളനം പശ്ചിമ ബംഗാള്‍ ഉപഭോക്തൃ കാര്യ മന്ത്രി ബിപ്ലബ് മിത്ര ഉദ്ഘാടനം ചെയ്യും.
Keywords: SSF National Sahithyolsav continues in West Bengal, National,India,West Bengal,News,Top-Headlines,Latest-News,Students, literature festival.