തിരുവനന്തപുരം: (www.kvartha.com) നിയമസഭയുടെ നാഥനായി ആദ്യമായി സഭ നിയന്ത്രിച്ച് സ്പീകര്‍ എ എന്‍ ശംസീര്‍. സംസ്ഥാനത്തെ 24-ാം സ്പീകറായ ശംസീര്‍, 15-ാം നിയമസഭയുടെ ഏഴാം സമ്മേളനമാണ് തിങ്കളാഴ്ച ആദ്യമായി നിയന്ത്രിക്കുന്നത്.
രാഷ്ട്രീയ ജീവിതത്തിലെ പുതിയ റോളിലേക്ക് മാറുകയാണെന്ന് സ്പീകര്‍ ശംസീര്‍ പറഞ്ഞു. അതില്‍ സന്തോഷമുണ്ട്, നിയമസഭ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കും. രാഷ്ട്രീയ ഗുരുവായ കോടിയേരിയുടെ ചരമോപചാരം ആദ്യദിനം തന്നെ വായിക്കേണ്ടിവന്നതില്‍ ദുഃഖമുണ്ട് എന്നും സ്പീകറായ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന് പുറപ്പെടുമ്പോള്‍ എ എന്‍ ശംസീര്‍ പറഞ്ഞു.

തലശ്ശേരിയില്‍ നിന്നുള്ള സിപിഎം അംഗമായ എ എന്‍ ശംസീര്‍, സെപ്റ്റംബറിലാണ് സ്പീകറായി സ്ഥാനമേറ്റെടുത്തത്. എം ബി രാജേഷ് മന്ത്രിസഭാംഗമായതിനെ തുടര്‍ന്നാണ് ശംസീറിനെ സ്പീകറാക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പില്‍ ശംസീറിന് 96 വോടും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിന് 40 വോടുമാണ് ലഭിച്ചത്.
Keywords: Speaker AN Shamseer's Response Before Assembly Session, Thiruvananthapuram, News, Assembly Election, Trending, Politics, Kerala.