Follow KVARTHA on Google news Follow Us!
ad

Ruling | പ്രസംഗം നീളുന്നു, സഭയില്‍ ചിരിപടര്‍ത്തി മുന്‍ സ്പീകറെ നിയന്ത്രിക്കാനുള്ള എ എന്‍ ശംസീറിന്റെ ശ്രമം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Minister,Assembly,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com) സഭയില്‍ ചിരിപടര്‍ത്തി മുന്‍ സ്പീകര്‍ എം ബി രാജേഷിനെ നിയന്ത്രിക്കാനുള്ള സ്പീകര്‍ എ എന്‍ ശംസീറിന്റെ ശ്രമം. മന്ത്രി എം ബി രാജേഷിന്റെ പ്രസംഗം നീളുന്നുവെന്ന് ഓര്‍മപ്പെടുത്തിയ ശംസീറിന്റെ ഇടപെടല്‍ സഭാംഗങ്ങളില്‍ ചിരിപടര്‍ത്തി. മുന്‍പ് ശംസീറിന്റെ പ്രസംഗം നീളുമ്പോള്‍ കര്‍ശന നിലപാട് എടുത്തിരുന്ന സ്പീകറായിരുന്നു എം ബി രാജേഷ്.

Speaker AN Shamseer Ruling MB Rajesh, Thiruvananthapuram, News, Politics, Minister, Assembly, Trending, Kerala


മന്ത്രി എംബി രാജേഷിന്റെ പ്രസംഗം നീണ്ടതോടെ 'മിനിസ്റ്റര്‍ പ്ലീസ്, സമയം' എന്ന് സ്പീകര്‍ ഓര്‍മപ്പെടുത്തുകയായിരുന്നു. എന്നാല്‍ 'വളരെ പ്രധാനപ്പെട്ട നോടീസ് ആയതുകൊണ്ടാണ്' എന്ന് പറഞ്ഞ് എംബി രാജേഷ് തുടര്‍ന്നു. പിന്നീട് സാധാരണ നമുക്കൊരു സമയമുണ്ട്. അതുകൊണ്ടാണ് എന്ന് പറഞ്ഞ് സ്പീകര്‍ സമയം നിയന്ത്രിച്ചു. ഇതോടെയാണ് സഭയില്‍ ചിരി പടര്‍ന്നത്.

അതേസമയം, പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോടിസിന്മേല്‍ നിയമസഭയില്‍ ബഹളം. പ്രതിപക്ഷ നേതാവിന്റെ വാകൗട്ട് പ്രസംഗം ഭരണപക്ഷം തടസപ്പെടുത്തിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതു നീണ്ടതോടെ സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ചര്‍ചയടക്കം വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു.

Keywords: Speaker AN Shamseer Ruling MB Rajesh, Thiruvananthapuram, News, Politics, Minister, Assembly, Trending, Kerala.

Post a Comment