Follow KVARTHA on Google news Follow Us!
ad

Cho Gue-sung | 3 മിനുറ്റുകള്‍ക്കിടെ നേടിയത് 2 ഗോള്‍; ഖത്വറിലെത്തുമ്പോള്‍ കൊറിയന്‍ താരം ചോ ഗ്യു സങിന് ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നത് വെറും 20,000 ഫോളോവേഴ്‌സ്, മിന്നുന്ന പ്രകടനത്തോടെ അത് 18 ലക്ഷമായി കുതിച്ചുയര്‍ന്നു; വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഈ 24 കാരന് ലഭിച്ചത് ആയിരക്കണക്കിന് സന്ദേശങ്ങള്‍; ഒടുവില്‍ ഫോണ്‍ ഓഫ് ചെയ്ത് വയ്‌ക്കേണ്ട ഗതികേടിലാണെന്ന് താരം

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Doha,News,FIFA-World-Cup-2022,South Africa,Football Player,Social Media,World,
ദോഹ: (www.kvartha.com) ഘാനയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മൂന്നു മിനുടിനിടെ രണ്ടുഗോള്‍ നേടിയതോടെ ആരാധകരുടെ എണ്ണം കൊണ്ട് പൊറുതി മുട്ടിയിരിക്കയാണ് ദക്ഷിണ കൊറിയന്‍ ടീമംഗം ചോ ഗ്യു സങ്. ഇരുപത്തിനാലുകാരനായ സ്‌ട്രൈകര്‍ ഫുട്‌ബോള്‍ കളിക്കായി ഖത്വറിലെത്തുമ്പോള്‍ ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നതു വെറും 20,000 ഫോളോവേഴ്‌സ് മാത്രമാണ്.

South Korea striker Cho Gue-sung becomes World Cup breakout star, Doha, News, FIFA-World-Cup-2022, South Africa, Football Player, Social Media, World

എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞദിവസം ലോക കപിലെ ചോയുടെ മിന്നുന്ന പ്രകടനം കണ്ടതോടെ ആരാധകരുടെ എണ്ണം 18 ലക്ഷമായി കുതിച്ചുയര്‍ന്നിരിക്കയാണ്. ഇതിനിടെ ചോയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി മാത്രം ആയിരക്കണക്കിനു സന്ദേശങ്ങള്‍ കൂടി വരാന്‍ തുടങ്ങി. ഇതോടെ മൊബൈല്‍ ഫോണ്‍ ഓഫാക്കി വയ്‌ക്കേണ്ട ഗതികേടിലായിരിക്കയാണ് താരം.

Keywords: South Korea striker Cho Gue-sung becomes World Cup breakout star, Doha, News, FIFA-World-Cup-2022, South Africa, Football Player, Social Media, World.

Post a Comment