Follow KVARTHA on Google news Follow Us!
ad

Sonam Kapoor | ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള 2 ഗൗണുകളില്‍ സ്‌റ്റൈലിഷായി സോനം കപൂര്‍; അണിയിച്ചൊരുക്കിയത് താരത്തിന്റെ സഹോദരി റിയ കപൂര്‍

Sonam Kapoor dresses up in vibrant colours, brightens red carpet in Saudi Arabia#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ ഡിസംബര്‍ ഒന്നിന് ആരംഭിച്ച ചലച്ചിത്രമേള ഡിസംബര്‍ 10 വരെ നീണ്ടുനില്‍ക്കുണ്ട്. ശാരൂഖ് ഖാന്‍, കജോള്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങി നീണ്ട താരനിര തന്നെ ഫെസ്റ്റിവലിനെത്തിയിരുന്നു. മെഹന്തി ഗ്രീന്‍ സാരിയിലും നീല ഗൗണിലുമാണ് കരീന കപൂര്‍ ഫെസ്റ്റിവലില്‍ തിളങ്ങിയത്. 

ഇപ്പോള്‍ നടക്കുന്ന ഈ റെഡ് സീ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫാഷന്‍ പ്രസ്താവനകള്‍ നടത്തുന്ന തിരക്കിലാണ് ബോളിവുഡ് നടി സോനം കപൂര്‍. സോനത്തിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളല്‍ വൈറലാകുകയാണ്.

മേളയില്‍ വേറിട്ട ഔട്ഫിറ്റിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള രണ്ട് ഗൗണ്‍ ലുകുകളാണ് താരം ഇതിനായി തെരഞ്ഞെടുത്തത്. സോനത്തിന്റെ സഹോദരിയും സ്‌റ്റൈലിസ്റ്റുമായ റിയ കപൂറാണ് താരത്തിന്റെ ഈ ലുകിന് പിന്നില്‍. ചിത്രങ്ങള്‍ റിയയും സോനവും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

News,World,international,Saudi Arabia,Riyadh,Entertainment,Lifestyle & Fashion,Bollywood, Gulf,Actress,Sharukh Khan,Top-Headlines,Latest-News,Trending, Sonam Kapoor dresses up in vibrant colours, brightens red carpet in Saudi Arabia


ചുവന്ന ഷിമറി ബോഡി ഹഗിങ് ഗൗണിന് ഡ്രാമാന്റ് പഫ് സ്ലീവാണുള്ളത്. പ്രിന്‍സസ് കട്ടിലുള്ള ഡയമന്‍ഡ് നെക്ലേസും ഇതിനൊപ്പം താരം അണിഞ്ഞു. മഞ്ഞനിറത്തിലുള്ള ഡിസൈനര്‍ ഗൗണിന്റെ പ്രത്യേകത ഫ്ളോവിങ് സ്ലീവ്സായിരുന്നു. മിനിമല്‍ മേകപാണ് താരം തെരഞ്ഞെടുത്തത്. 

വസ്ത്രത്തിലെ വ്യത്യസ്ഥത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും ഫാഷന്‍ ലോകത്ത് എപ്പോഴും ശ്രദ്ധ നേടാറുള്ള സോനത്തിന്റെ പുതിയ ലുകും ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. 


Keywords: News,World,international,Saudi Arabia,Riyadh,Entertainment,Lifestyle & Fashion,Bollywood, Gulf,Actress,Sharukh Khan,Top-Headlines,Latest-News,Trending, Sonam Kapoor dresses up in vibrant colours, brightens red carpet in Saudi Arabia

Post a Comment