Follow KVARTHA on Google news Follow Us!
ad

Balachandran Chullikadu | ഇന്‍ഡ്യയെ ഭിന്നിപ്പിച്ച് അധികാരം പിടിച്ചെടുക്കാനുള്ള മത രാഷ്ട്രീയം നടക്കുന്നു: ബാലചന്ദ്രന്‍ ചുള്ളിക്കാട്

Some people efforts to make india as religious nation: Balachandran Chullikadu#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യയെ മത രാഷ്ട്രമാക്കാനുള്ള കഠിന ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ ധര്‍മ്മശാലയില്‍ ഹാപിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അധികാരം പിടിച്ചെടുക്കാനുള്ള ഒരു മാര്‍ഗം. ഇന്‍ഡ്യയില്‍ ഇന്ന് അത്തരമൊരു രാഷ്ട്രീയം സജീവമാണ്. അത് ജനങ്ങളെ അസംതൃപ്തിയിലേക്ക് നയിക്കും. പണ്ട് വൈസ്രോയിമാരും രാജാക്കന്‍മാരും ജനങ്ങളെ ഭിന്നിപ്പിച്ച് കലാപമുണ്ടാക്കിയവരാണ്. ഈ ഘട്ടത്തില്‍ ജനങ്ങളുടെ ഐക്യത്തിന് ഉണര്‍വ് നല്‍കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നത് സാമൂഹ്യ പ്രവര്‍ത്തനത്തിനപ്പുറം കാരുണ്യ പ്രവര്‍ത്തനം കൂടിയാണ്. 

സമൂഹം എന്റേത് കൂടിയാണ്, ആവശ്യമുള്ളപ്പോള്‍ സഹായിക്കാന്‍ ആരെങ്കിലും എത്തും തുടങ്ങിയ വിശ്വാസങ്ങളാണ്  ജനതയുടെ സമാധാന ജീവിതത്തിന്റെ അടിസ്ഥാനം. എന്നാല്‍ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനത്തും ജനങ്ങളുടെ സന്തോഷത്തിന്റെ അടിസ്ഥാനത്തിലല്ല മനുഷ്യന്റെ നിലവാരം അളക്കുന്നത്. പകരം ഭൗതിക വികസനത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചുള്ളിക്കാട് പറഞ്ഞു. ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുമ്പോള്‍ അത് വാര്‍ത്തയല്ല. അതാരും ശ്രദ്ധിക്കുക പോലുമില്ല. എന്നാല്‍ കലാപവും കലഹങ്ങളും വലിയ വാര്‍ത്തകളാവുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സമ്മേളനം പുരാവസ്തു മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് നഷ്ടപ്പെടുത്തിയ ആഘോഷങ്ങള്‍ തിരിച്ച് പിടിക്കാനുള്ള ശ്രമമാണ് നാട്ടിലാകെ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക് പഞ്ചായത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍, പരിയാരം ഗ്രാമപഞ്ചായത് പ്രസിഡണ്ട് ടി ഷീബ, കേരള സംഗീത നാടക അകാഡമി സെക്രടറി കരിവെള്ളൂര്‍ മുരളി, കവി മാധവന്‍ പുറച്ചേരി, സിനിമ താരം നിഖില വിമല്‍, റിസപ്ഷന്‍ കമിറ്റി ചെയര്‍മാന്‍ എം വി ജനാര്‍ദനന്‍, എ നിശാന്ത്, കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു. 

News,Kerala,State,Kannur,Writer,Inauguration,Minister,Latest-News,Top-Headlines, Some people efforts to make india as religious nation: Balachandran Chullikadu


വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മണ്ഡലത്തിലുള്ളവരെ ചടങ്ങില്‍ അനുമോദിച്ചു. തുടര്‍ന്ന് ജി എസ് പ്രദീപ് ഷോ അറിവുത്സവം, കലാമണ്ഡലം കലാകാരികളുടെ നൃത്ത പരിപാടി എന്നിവ അരങ്ങേറി. 27ന് വൈകിട്ട് അഞ്ച് മണിക്ക് സാസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. നഗരസഭാ സ്റ്റേഡിയത്തില്‍ ആറ് മണിക്ക് ഫാഷന്‍ ഷോ, തുടര്‍ന്ന് ഉത്തരേന്‍ഡ്യന്‍ കലാകാരന്മാരുടെ നാടോടി നൃത്തോത്സവം, എട്ട് മണിക്ക് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ ചങ്ങനാശ്ശേരി അണിയറ തിയറ്ററിന്റെ നാടകം 'നാലുവരിപ്പാത' എന്നിവ അരങ്ങേറും.

Keywords: News,Kerala,State,Kannur,Writer,Inauguration,Minister,Latest-News,Top-Headlines, Some people efforts to make india as religious nation: Balachandran Chullikadu

Post a Comment